അപാര ബുദ്ധിയും ഇത്തിരി കിറുക്കുകളുമുള്ള സ്വന്തം കണ്ടുപിടുത്തങ്ങളെ സ്വയം പുകഴ്ത്തുന്ന ജീനിയസായ ഒരു ശാസ്ത്രഞ്ജൻ ഡോ. വസീഗരൻ, റോബോർട്ടുകളാൽ നിറഞ്ഞു നിൽക്കുന്ന ഒരു ഓഫീസിനെ കുറിച്ച് ഉന്നത സർക്കാർ അധികാരികളോട് സംസാരിക്കുകയാണ്. ചിത്രം മുന്നോട്ടുവെയ്ക്കുന്ന ശാസ്ത്രീയമായ ന്യായവാദം ചിരിയുണർത്തുമെങ്കിലും വസീഗരനെ സ്നേഹത്തോടെ കണ്ടിരിക്കാം. ഒപ്പം ചിട്ടിയുമുണ്ട്, മനുഷ്യരുടെ വികാരങ്ങൾ തൊട്ടറിയാൻ പറ്റുന്ന പ്രിയങ്കരനായ ആ പഴയ റോബോർട്ട്. ഈ ചിത്രത്തിലെ ഏറ്റവും ദുർബലനായ രജനികാന്ത് ചിട്ടിയുടെ വേഷത്തിലാണ് എത്തുന്നതെങ്കിലും, ചിട്ടി തിരിച്ചുവരുന്നതു കാണുന്ന സന്തോഷത്തിലും ആകാംക്ഷയിലും സിനിമ നമ്മെ മുന്നോട്ടു നയിക്കും. യെന്തിരനിലെ വില്ലനെ ഓർക്കുന്നില്ലേ? അയാൾ തിരിച്ചെത്തുകയാണ്, എങ്ങനെയെന്നല്ലേ! അതാണ് സിനിമ കാത്തുവെയ്ക്കുന്ന സസ്പെൻസ്. വിനാശകാരിയായ ചിട്ടിയുടെ രണ്ടാം പതിപ്പിനെ ഈ സിനിമയിൽ കാണാം.
രസകരമായ മാനറിസങ്ങളുമായാണ് രജനികാന്ത് ചിത്രത്തിൽ നിറയുന്നത്. താരത്തിന്റെ ചിരിയും സംസാരവും നടക്കുന്ന രീതിയുമൊക്കെ ചിരിയുണർത്തും. ഓരോ തവണ രജനീകാന്ത് സ്ക്രീനിൽ നിറയുമ്പോഴും തിയേറ്ററിൽ മുഴങ്ങുന്ന കയ്യടികൾ സ്റ്റൈൽ മന്നനെ എത്രത്തോളം പ്രേക്ഷകർ സ്നേഹിക്കുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ്. ‘പടയപ്പ’യിലെ നീലാംബരിയെ ചിത്രീകരിക്കാൻ ഇനിയൊരുപക്ഷേ അദ്ദേഹത്തെ പ്രായം അനുവദിച്ചേക്കില്ല, എന്നാൽ തന്റെ സ്റ്റൈൽ അണുകിട പോലും നഷ്ടപ്പെടുത്തിയിട്ടില്ല തലൈവർ.
മികച്ച വിഎഫ്എക്സ് സാങ്കേതിക ഉപയോഗിച്ച് നിർമ്മിക്കപ്പെട്ട ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന രീതിയിൽ ഉയർത്തിയ പ്രതീക്ഷകൾ വലുതായിരുന്നു. ആ പ്രതീക്ഷകൾ കാത്തുസംരക്ഷിക്കാൻ സിനിമയ്ക്ക് ആയിട്ടുണ്ട്. മികവിനു വേണ്ടിയുള്ള അണിയറപ്രവർത്തകരുടെ പ്രയത്നങ്ങൾ അഭിനന്ദനീയം തന്നെ. ത്രിഡിയുടെ മുഴുവൻ സാധ്യതകളും ചിത്രം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഒരു മുറി മുഴുവൻ പ്രകാശിക്കുന്ന സെൽഫോണുകൾ നിറഞ്ഞു നിൽക്കുന്ന സീനൊക്കെ എടുത്തു പറയേണ്ടവയാണ്. കഥയെയോ കഥാപരിസരത്തെ കുറിച്ചോ അധികമൊന്നും പറയാനില്ലെങ്കിലും വിഎഫ്എക്സ് മാജിക് കൊണ്ടു ആദ്യാവസാനം പ്രേക്ഷകനെ പിടിച്ചിരുത്തിയ ശങ്കറും 2.0 അണിയറക്കാരും അഭിനന്ദനം അർഹിക്കുന്നു.
സെൽഫോൺ ഉപയോഗിക്കുന്ന എല്ലാവരെയും കൊല്ലുന്ന, പക്ഷിഭീകരന്റെ വേഷം മികവോടെയും അനായേസനയും അവതരിപ്പിക്കുകയാണ് അക്ഷയ് കുമാർ. സമാധാനത്തോടെ ജീവിച്ചിരുന്ന ഒരു വൃദ്ധൻ ഒരു കൊടുംവില്ലനായി മാറുന്നതിനു പിന്നിലെ കാരണങ്ങളൊക്കെ പരിഹാസ്യമായി തോന്നിയേക്കാമെങ്കിലും വില്ലൻ എന്ന രീതിയിൽ ഈ ചിത്രത്തിന്റെ അവിഭാജ്യഘടകം തന്നെയാണ് അക്ഷയ് കുമാർ.
എമി ജാക്സണിന്റെ റോബോട്ട് കഥാപാത്രവും മികവു പുലർത്തുന്നു. ചിട്ടിയോട് തീക്ഷ്ണമായ സ്നേഹം സൂക്ഷിക്കുന്ന നിളയായി എത്തുന്ന എമിയെ കണ്ടിരിക്കാൻ രസമുണ്ട്. വസീഗരനു നേരെ എപ്പോഴും വടിവേലുവിന്റെ ഡയലോഗുകൾ എടുത്തു പ്രയോഗിക്കുന്ന നിള, ചിട്ടിയുടെ അടുത്തെത്തുമ്പോൾ മറ്റൊരാളായി മാറുന്നു. ചിത്രത്തിൽ അനാവശ്യമാണെന്ന തോന്നലുണ്ടാക്കുന്ന ഭാഗങ്ങളൊന്നുമില്ലെന്നതാണ് മറ്റൊരു പ്രത്യേകത. ഇടയ്ക്ക് വരുന്ന ഡാൻസ് സ്വീകൻസുകൾ പോലും സിനിമയുടടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നില്ല. വസിയുടെ ഫോണിൽ ഇടയ്ക്ക് വരുന്ന ഒരു ശബ്ദസാന്നിധ്യമാണ് സന. നീണ്ട പാട്ടുസീനുകളും പ്രണയരംഗങ്ങളും ചിത്രീകരിക്കുന്നതിൽ വിഖ്യാതി നേടിയ സംവിധായകരിലൊരാളായ ശങ്കർ, 2.0 വിൽ അത്തരം കാര്യങ്ങളിലൊക്കെ സ്വയമൊരു നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്.
കോളിവുഡിൽ വലിയൊരു ചലനം സൃഷ്ടിക്കാൻ എത്തിയ ചിത്രം തന്നെയാണ് ‘2.0’. മികച്ച വിഎഫ്എക്സ്, രജനീകാന്തിന്റെ ആക്ഷൻ എന്നിവ കൊണ്ടെല്ലാം ശ്രദ്ധേയമാകുകയാണ് ഈ ബ്രഹ്മാണ്ഡചിത്രം. തലൈവർക്കു വേണ്ടി ഈ ചിത്രം കാണൂ.
So excited about #2PointO cannot wait to witness this magnanimous onscreen magic! #2Point0FDFS #SuperstarRajinikanth @shankarshanmugh @akshaykumar @arrahman @resulp @LycaProductions
— Kajal Aggarwal (@MsKajalAggarwal) November 29, 2018
1st Half Terrific , 2nd Half Outstanding …Overall Blockbuster …. Thalaiva Strong Comeback Shankar Sir Is Back #TwitterTalk #2Point0Review #2Point0
— King Vizag (@IamLucky509) November 29, 2018
Not a single moment wasted
A true challenge to Hollywood from our Tamil industry#MegaBlockBuster2Point0 #2Point0Review #2Point0FromToday— Akshaya (@DCAkshaya) November 29, 2018
No story telling and bla bla stuff. Shankar directly hits the head of the nail… Terrific screenplay #2Point0 #2Point0FDFS #2point0review
— SPARTAN™ (@Immuraliraj) November 29, 2018
Amazing last 30 minutes! Would see it again just for that! Must watch film! #2Point0FDFS #2Point0Review #2Point0FromToday #IndiasPride2Point0 @2Point0movie @rajinikanth @akshaykumar @shankarshanmugh @arrahman @iamAmyJackson @editoranthony @madhankarky @resulp @LycaProductions pic.twitter.com/ryOY8UVmDS
— Venkatesh (CRV) (@crvgalatta) November 29, 2018
Amazing VFX and visuals… treat to our eyes… Don't miss it… Shankar has made us all proud by making it a Hollywood product. Mind blowing. Rajinikanth all the way !!! … Watch it only in 3D…#2Point0#2Point0Review #2Point0 usa #2Point0FDFS
— 2.0 Reloaded (@sathishsubas) November 29, 2018
#2point0 [4/5]: As per moral compass, the hero of the movie is @akshaykumar character..
He has rocked both as Bird Man and as a normal man in an emotional flashback..
— Ramesh Bala (@rameshlaus) November 29, 2018