scorecardresearch

തിരശ്ശീലയ്ക്ക് പുറത്തും 2.0യ്ക്ക് വില്ലനായി 'മൊബൈല്‍ ഫോണ്‍'; റിലീസ് തടയണമെന്ന് മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍

ചിത്രത്തിന്റെ ടീസറും ട്രെയിലറും പ്രൊമോഷണല്‍ വീഡിയോകളും ഉടനടി നിരോധിക്കണമെന്നും പരാതിയില്‍ പറയുന്നു.

ചിത്രത്തിന്റെ ടീസറും ട്രെയിലറും പ്രൊമോഷണല്‍ വീഡിയോകളും ഉടനടി നിരോധിക്കണമെന്നും പരാതിയില്‍ പറയുന്നു.

author-image
WebDesk
New Update
2.0 movie, rajinikanth

ഇന്ത്യന്‍ സിനിമാ ലോകം ഒരുപോലെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം 2.0യുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാരുടെ സംഘടനയായ സിഒഎഐ രംഗത്ത്. ചിത്രം മൊബൈല്‍ ഫോണുകളെ കുറിച്ച് അശാസ്ത്രീയത പ്രചരിപ്പിക്കുന്നതാണെന്ന് ആരോപിച്ചാണ് സംഘടന സിനിമയുടെ റിലീസ് തടയാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Advertisment

തങ്ങളുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് വരെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് സംഘടന സെന്‍സര്‍ ബോര്‍ഡിനും കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിനും പരാതി നല്‍കിയിട്ടുണ്ട്. ചിത്രത്തിന്റെ ടീസറും ട്രെയിലറും പ്രൊമോഷണല്‍ വീഡിയോകളും ഉടനടി നിരോധിക്കണമെന്നും പരാതിയില്‍ പറയുന്നു.

ചിത്രത്തിന്റെ റിലീസിന് 60 മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇത്തരത്തിലൊരു പ്രതിസന്ധി നേരിടേണ്ടി വരുന്നത്. വ്യഴാഴ്ച്ചയാണ് ചിത്രം റിലീസ് ചെയ്യാനിരിക്കുന്നത്.

ചിത്രത്തിലെ, അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്ന, വില്ലന്‍ കഥാപാത്രം മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നവരെ ആക്രമിക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന എല്ലാവരും കൊലയാളികളാണെന്നും പറയുന്നുണ്ട്.

Akshay Kumar Rajnikanth

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: