2.0 Movie in Tamilrockers:രജനീകാന്ത്- ശങ്കർ-അക്ഷയ് കുമാർ കൂട്ടുക്കെട്ടിലൊരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം ‘2.0’ഉം തമിഴ് റോക്കേഴ്സ് ചോർത്തിയതായി റിപ്പോർട്ട്. സിനിമാ വ്യവസായത്തിന് ഭീഷണിയാവുന്ന പൈറേറ്റ് വെബ്സൈറ്റിന് എതിരെ നിയമനടപടികൾ കൈക്കൊള്ളണമെന്ന ആവശ്യവുമായി രജനി ആരാധകർ രംഗത്തു വന്നിരിക്കുകയാണ്. റിലീസിന് മുൻപു തന്നെ, ‘2.0’ ചോർത്തുമെന്ന് തമിഴ് റോക്കേഴ്സ് ട്വിറ്ററിലൂടെ വെല്ലുവിളി നടത്തിയിരുന്നു.
#Tamilrockers 2.0 team Take immediate action pic.twitter.com/yE7deigNB8
— ɴᴀɴᴅʜᴀᴋᴜᴍᴀʀ (@nandhak55941494) November 29, 2018
@shankarshanmugh @LycaProductions @rajinikanth @akshaykumar @DharmaMovies @karanjohar 2.0 at Tamilrockers
Please block it sirhttps://t.co/z4uXNNjHVp#2point0FromToday #2Point0 #2Point0FromNov29— Ѧ﹩ẘїη (@i_imaswin) November 29, 2018
2.0 print on tamilrockers. Please take action #2pointo
— pradeep2.0 (@kpradeep472) November 29, 2018
ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച ചിത്രങ്ങളിലൊന്നായ ‘2.0’ ഏതാണ്ട് 500 കോടി രൂപയ്ക്കാണ് പൂർത്തിയാക്കിയിരിക്കുന്നത്. ബ്രഹ്മാണ്ഡ ചിത്രങ്ങൾക്കു നേരെ പോലും പോർവിളിയുയർത്തി പൈറേറ്റ് കോപ്പികൾ റിലീസ് ചെയ്യുന്ന തമിഴ് റോക്കേഴ്സിനെതിരെ അധികാരികൾ നടപടിയെടുക്കാത്തതിൽ നിരാശരാണ് സിനിമാ വ്യവസായ രംഗത്തുള്ളവർ.
സിനിമാരംഗത്തെ നിർമ്മാണകമ്പനികൾക്കും വിതരണക്കാർക്കുമെല്ലാം തലവേദന സൃഷ്ടിക്കുകയാണ് തമിഴ് റോക്കേഴ്സ്. റിലീസ് കഴിഞ്ഞ് മണിക്കൂറുകൾക്കകം തന്നെ എച്ച്ഡി പ്രിന്റുകൾ തമിഴ് റോക്കേഴ്സിന്റെ വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെടുകയാണ്. മുൻപ് അമിതാഭ് ബച്ചൻ-ആമിർ ഖാൻ കൂട്ടുക്കെട്ടിന്റെ ‘തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ’, വിജയ്‌യുടെ ‘സർക്കാർ’തുടങ്ങിയ ചിത്രങ്ങളും തമിഴ് റോക്കേഴ്സ് ചോർത്തിയിരുന്നു. അനുരാഗ് കശ്യപിന്റെ ‘സേക്രഡ് ഗെയി’മും തമിഴ് റോക്കേഴ്സ് ചോർത്തി ഇന്റർനെറ്റിൽ പബ്ലിഷ് ചെയ്തിരുന്നു.