/indian-express-malayalam/media/media_files/uploads/2017/10/Rajanikanth.jpg)
ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്ക് ഇന്നത്തെ രാത്രി വളരെ വിശേഷപ്പെട്ടതാണ്. ബ്രഹ്മാണ്ഡ ചിത്രം 2.0വിന്റെ ഓഡിയോ ലോഞ്ചിന് ഇന്ന് ബുര്‍ജ് ഖലീഫ സാക്ഷിയാകും. ലോഞ്ചില്‍ പങ്കെടുക്കാന്‍ രജനീകാന്തും അക്ഷയ്കുമാറും ഉള്‍പ്പെടെ വന്‍ താരനിരയാണ് ദുബായില്‍ എത്തിയിരിക്കുന്നത്. ചിത്രത്തിലെ നായിക ആമി ജാക്‌സണും ഇവര്‍ക്കൊപ്പം ഉണ്ട്.
An amazing stage setup with the World's tallest building #BurjKhalifa by the side.#2Point0AudioLaunch#2point0#MyDubai#2point0DXBpic.twitter.com/LhcywLkUn2
— 2.0 (@2Point0movie) October 25, 2017
ആദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമയുടെ ഓഡിയോ ലോഞ്ച് ഇവിടെ വച്ച് നടക്കുന്നത്. ബുര്‍ജ് ഖലീഫ ഇന്ന് രജനീകാന്തിന്റെയും അക്ഷയ് കുമാറിന്റേയും ചിത്രങ്ങള്‍ കൊണ്ട് അലങ്കരിക്കും. പരിപാടിയുടെ മുഖ്യ ആകര്‍ഷണം എ.ആര്‍.റഹ്മാന്റെ സംഗീത പരിപാടിയാണ്. ആമി ജാക്‌സണിന്റെ ലൈവ് പ്രകടനവും ഉണ്ടായേക്കും. ഇവരെ കൂടാതെ ഓഡിയോ ലോഞ്ചിലെ മറ്റൊരു പ്രധാന ആകര്‍ഷണം നടന്‍ റാണ ദഗ്ഗുബാട്ടിയാണ്.
2.0 flying high......Skydiving over palm Jumeirah in Dubai....above 10000 feet..... pic.twitter.com/wFfxqrm9la
— Raju Mahalingam (@rajumahalingam) October 26, 2017
പരിപാടിക്കായി 12 കോടി രൂപയാണ് ലിങ്ക പ്രൊഡക്ഷന്‍സ് ചെലവാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുബായിലെ ഷോപ്പിങ് മാളുകളില്‍ പരിപാടി ലൈവായി കാണിക്കുന്നതിനുള്ള ലെഡ് സ്‌ക്രീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
In dubai to host the biggest Audio launch in Indian motion picture history!! #2.0
— Rana Daggubati (@RanaDaggubati) October 26, 2017
ബോളിവുഡ് താരം അക്ഷയ് കുമാർ ആദ്യമായി ഒരു തെന്നിന്ത്യൻ ചിത്രത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെയായിരിക്കും അക്ഷയ് അവതരിപ്പിക്കുക. തന്റെ അഭിനയ ജീവിതത്തിൽ ആദ്യാമായാണ് ഇത്തരമൊരു വേഷം ചെയ്യുന്നതെന്നും അക്ഷയ് കുമാർ പറഞ്ഞു.
#2point0 now that's 3D pic.twitter.com/kgMveVKp7U
— Dimitrivox (@dimitrivox) June 29, 2017
ഓഡിയോ ലോഞ്ചിനു ശേഷം അടുത്ത മാസം ഹൈദരാബാദില്‍വച്ച് ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കും. ഡിസംബറിലാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങുക. 400 കോടി മുതല്‍ മുടക്കിലാണ് ശങ്കറിന്റെ 2.0 ഒരുങ്ങുന്നത്. 15 ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ശങ്കര്‍-രജനീകാന്ത് കൂട്ടുകെട്ടിലിറങ്ങിയ യന്തിരന്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 2.0. അടുത്ത ജനുവരി 25ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.