രജനീകാന്ത്, അക്ഷയ് കുമാര്‍, ആമി ജാക്‌സണ്‍, എ.ആര്‍.റഹ്മാന്‍, ശങ്കര്‍, കരണ്‍ ജോഹര്‍, റാണ ദഗ്ഗുബാട്ടി, ധനുഷ്.. ഇന്നലെ രാത്രി ബുര്‍ജ് ഖലീഫയ്ക്ക് താരത്തിളക്കമായിരിന്നു. കഴിഞ്ഞ ഒരാഴ്ചയായി 2.0 എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് തന്നെയായിരുന്നു സിനിമാ മേഖലയിലെ ഏറ്റവും വലിയ വാര്‍ത്ത.

വമ്പന്‍ കൈയ്യടിയോടെയായിരുന്നു താരങ്ങള്‍ വേദിയിലെത്തിയത്. വളരെ ലളിതമായിരുന്നു പക്ഷെ സ്റ്റൈല്‍മന്നന്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ എന്‍ട്രി. ‘വണക്കം, നമസ്‌കാരം, നമസ്‌തേ, അസലാമു അലൈക്കും’ എന്നു പറഞ്ഞാണ് അദ്ദേഹം ചുറ്റിനുമുള്ളവരെ അഭിസംബോധന ചെയ്തത്. എന്നാല്‍ തീര്‍ത്തും സ്‌റ്റൈലിഷ് ആയാണ് അക്ഷയ് കുമാര്‍ സ്‌റ്റേജില്‍ പ്രത്യക്ഷപ്പെട്ടത്. ആമി ജാക്‌സണാകട്ടെ ഒരു റോബോട്ടിനെ പോലെ എത്തി.

#ArRahman #2Point0AudioLaunch

A post shared by Lokesh (@lokesh_lo) on

വിവരണാതീതമായിരുന്നു എ.ആര്‍.റഹ്മാന്റെ മാന്ത്രിക സംഗീതം. നൂറോളം പാട്ടുകാര്‍ക്കൊപ്പമായിരുന്നു മദ്രാസ് മൊസാര്‍ട്ടിന്റെ മാജിക്.

ഇന്ത്യയിലെ എന്നല്ല ഏഷ്യയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമാണ് ശങ്കറിന്റെ 2.0. ബോളിവുഡ് താരം അക്ഷയ് കുമാര്‍ ആദ്യമായി ഒരു തെന്നിന്ത്യന്‍ ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ