സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും ബോളിവുഡ് സ്റ്റാര്‍ അക്ഷയ് കുമാറും ഒന്നിച്ചെത്തുന്ന ചിത്രം 2.0 നവംബര്‍ 29ന് തിയേറ്ററുകളില്‍ എത്തുകയാണ്. എമി ജാക്സനാണ് ചിത്രത്തിലെ നായിക. റിലീസിന് മുമ്പ് തന്നെ നിരവധി റെക്കോര്‍ഡുകള്‍ തകര്‍ത്താണ് ചിത്രമെത്തുന്നത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഏറ്റവും പണച്ചെലവുള്ള ചിത്രമാണിത്. 543 കോടി രൂപയാണ് 2.0യുടെ ബജറ്റ്. പൂര്‍ണമായും ത്രീഡിയില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രം കൂടിയാണിത്.
ഇന്ത്യയെ കൂടാതെ യുഎസ്, യുകെ എന്നിവിടങ്ങളിലും അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. 120 കോടി രൂപയാണ് അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മാത്രം ചിത്രം ഇതുവരെ നേടിയത്. റിലീസിന് മുമ്പേ 100 കടന്ന ആദ്യ തമിഴ് ചിത്രം എന്ന ഖ്യാതിയും 2.0യ്ക്ക് സ്വന്തം.
Read More: എന്തിരന്റെ സുന്ദരിയെ കാണാന്‍ ബഹളം; യൂടൂബില്‍ തരംഗമായി 2.0യിലെ ഗാനം
ആഗോള തലത്തില്‍ ചിത്രം 10,000 സ്ക്രീനുകളിലായാണ് റിലീസിനെത്തുന്നത്. ഇന്ത്യയില്‍ മാത്രം ഏകദേശം 6,600-6,800 സ്ക്രീനുകളില്‍ 2.0 എത്തും. രണ്ട് മണിക്കൂര്‍ 28 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം എന്നാണ് പ്രതീക്ഷിക്കുന്നത്.
ചിത്രത്തില്‍ വില്ലനായാണ് അക്ഷയ് കുമാര്‍ എത്തുന്നത്. കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്, അദില്‍ ഹുസൈന്, സുധാംശു പാണ്ഡെ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം മണി ഗെയിമില്‍ ‘ബാഹുബലി’യെ പിന്നിലാക്കുന്ന രീതിയിലാണ് കുതിക്കുന്നത്. ഹിന്ദിയില്‍ കരണ്‍ ജോഹറാണ് ചിത്രം വിതരണം ചെയ്യുക.
ചിത്രത്തിന്റെ സംഗീത സംവിധാനം എ.ആര്.റഹ്മാനാണ് നിര്‍വഹിച്ചിരിക്കുന്നത്. സ്റ്റൈല്‍ മന്നന് രജനീകാന്ത് നായകനായെത്തുന്ന 2.0 വിന്റെ സാറ്റലൈറ്റ് അവകാശം വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക് ആണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ അണിയിച്ചൊരുക്കുന്ന ചിത്രം 110 കോടി രൂപയ്ക്കാണ് സീ ടിവി ചാനല്‍ സ്വന്തമാക്കിയിരിക്കുന്നത്. നവംബര്‍ 29നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.