‘നന്ദനം’ എന്ന ചിത്രത്തിൽ മനു എന്ന ചെറുപ്പക്കാരനെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് പൃഥ്വിരാജ്. പതിനേഴു വർഷം പൂർത്തിയാവുന്ന പൃഥ്വിരാജിന്റെ കരിയറിനെ ഒരൊറ്റ ഫ്രെയിമിൽ രേഖപ്പെടുത്തുകയാണ് നിർമ്മാതാവും പൃഥ്വിയുടെ നല്ല പാതിയുമായ സുപ്രിയ. “മനു മുതൽ റോണി വരെ,” എന്ന തലക്കെട്ടോടെയാണ് സുപ്രിയ ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കു വച്ചിരിക്കുന്നത്.

ഓണത്തിന് തിയേറ്ററുകളിലെത്തിയ ‘ബ്രദേഴ്സ് ഡേ’യിൽ പൃഥ്വി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് റോണി. കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്ത ‘ബ്രദേഴ്സ് ഡേ’യിൽ ഏറെ നാളുകൾക്കു ശേഷം ഫൺ മൂഡിലുള്ള ഒരു കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്.

 

View this post on Instagram

 

From Manu to Ronnie! Look how far you’ve come #FlyingHighAndHow#17 years in cinema & counting! #Myheartbeat

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

2002 ലാണ് രഞ്ജിത്ത് സംവിധാനം ചെയ്ത ‘നന്ദന’ത്തിലൂടെ പൃഥ്വിരാജ് തന്റെ അരങ്ങേറ്റം കുറിക്കുന്നത്. നാലു ഭാഷകളിലായി നൂറിലേറെ ചിത്രങ്ങൾ അഭിനയിച്ചു കഴിഞ്ഞ പൃഥ്വിരാജ് നടൻ എന്നതിനു പുറമെ സംവിധായകൻ, നിർമാതാവ്, ഗായകൻ എന്നീ നിലകളിലും തന്റെ കഴിവു തെളിയിച്ചു കഴിഞ്ഞ പ്രതിഭയാണ്. രണ്ടു തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും പൃഥ്വിരാജിനെ തേടിയെത്തി. മലയാളത്തിനു പുറമെ, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷാ ചിത്രങ്ങളിലും പൃഥ്വി അഭിനയിച്ചു.

മലയാള സിനിമയിലെ സമീപകാലത്തെ ഏറ്റവും വലിയ വിജയ ചിത്രം എന്ന വിശേഷണം പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫറി’നു സ്വന്തം. ബോക്സ് ഓഫീസിൽ നൂറിലേറെ ദിനങ്ങൾ പൂർത്തിയാക്കിയ ലൂസിഫർ 200 കോടി രൂപയുടെ ബിസിനസ്സ് സ്വന്തമാക്കി ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാളചിത്രം എന്ന ബഹുമതിയും സ്വന്തമാക്കിയിരുന്നു. മലയാളത്തിൽ നിന്നും പുലി മുരുകനു ശേഷം നൂറുകോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ചിത്രം എന്ന വിശേഷണവും ‘ലൂസിഫർ’ മുൻപു തന്നെ സ്വന്തമാക്കിയിരുന്നു. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ‘ലൂസിഫർ’ എട്ട് ദിവസംകൊണ്ടാണ് നൂറ് കോടി ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയത്. അത്രയും ചുരുങ്ങിയ കാലയളവു കൊണ്ട് നൂറുകോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യത്തെ മലയാളചിത്രം കൂടിയാണ് ‘ലൂസിഫർ’.

Read more: ‘മരയ്ക്കാരും’ ‘മാമാങ്കവും’ മാര്‍ക്കറ്റ് പിടിക്കും: പൃഥ്വിരാജ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook