scorecardresearch

സ്ട്രെസ്സ് കുറയ്ക്കാനുള്ള 15 വഴികൾ; റിമി പറയുന്നു

കോവിഡ് കാലത്ത് മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള ചില വഴികൾ പരിചയപ്പെടുത്തി റിമി

Rimi Tomy, how to reduce stress at covid time, 15 ways to reduce stress, Rimi Tomy Kanmani Kuttappi, റിമി കൺമണി കുട്ടാപ്പി കുട്ടിമണി, Muktha, മുക്ത, muktha family, muktha daughter, Rimi Tomy, റിമി ടോമി, Rimi Tomy birthday, Rimi tomy, Rimi tomy, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

കോവിഡ് 19ന്റെ രണ്ടാം തരംഗം രൂക്ഷമാവുകയും വീണ്ടുമൊരു ലോക്ക്ഡൗൺ കാലത്തെ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്തതോടെ ആളുകളുടെ മാനസിക സമ്മർദ്ദം ഏറുകയാണ്. ഒരു വർഷത്തോളമായി മനുഷ്യരുടെ സ്വൈര്യവിഹാരത്തിന് തടസ്സം സൃഷ്ടിക്കുന്ന കോവിഡ് മഹാമാരിയെ അതിജീവിച്ചു എന്നു കരുതിയിരിക്കുമ്പോഴാണ് വീണ്ടും കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നത്.

കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചും നല്ല ഭക്ഷണം കഴിച്ചും പോസിറ്റീവ് ചിന്തകളോടെയും കഴിയുന്നത്ര പുറത്തിറങ്ങാതെയും ലോക്ക്ഡൗൺ കാലത്തെ അതിജീവിക്കുക എന്നതുമാത്രമാണ് ഇപ്പോൾ ഓരോരുത്തർക്കും മുന്നിലുള്ള ഏക പ്രതിവിധി. കോവിഡ് കാലത്ത് മാനസിക സമ്മർദ്ദം കുറച്ച്, മനസ്സ് ശാന്തമാക്കാനുള്ള ചില നുറുങ്ങുകൾ പരിചയപ്പെടുത്തുകയാണ് നടിയും ഗായികയും അവതാരകയുമായ റിമി ടോമി. സ്ട്രെസ്സ് കുറയ്ക്കാനുള്ള 15 വഴികൾ ആണ് റിമി പരിചയപ്പെടുത്തുന്നത്.

  • സുഹൃത്തുക്കളെ വിളിക്കുക
  • കുടുംബാംഗങ്ങളുമായി സംസാരിക്കുക
  • വ്യായാമം ചെയ്യുക
  • ശുദ്ധ വായു ശ്വസിക്കുക
  • എന്താണ് മനസ്സിൽ തോന്നുന്നതെന്ന് എഴുതിവയ്ക്കുക
  • ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
  • മെഡിറ്റേഷൻ ശീലമാക്കുക
  • സ്വയം അനുഭാവത്തോടെ പെരുമാറുക
  • പോഡ്‌കാസ്റ്റുകൾ കേൾക്കുക
  • ഇഷ്ടപ്പെട്ട പാട്ടുകൾ കേൾക്കുക
  • വാർത്തകളിൽ നിന്നും ഒരു ബ്രേക്ക് എടുക്കുക.
  • സോഷ്യൽ മീഡിയയിൽ നിന്നും അൽപ്പസമയം മാറി നിൽക്കുക.
  • നായക്കുട്ടിയുണ്ടെങ്കിൽ അതിനെ നടക്കാൻ കൊണ്ടുപോവുക/ ഒപ്പം സമയം ചെലവഴിക്കുക.
  • ബേക്ക് ചെയ്യുകയോ പാചകം ചെയ്യുകയോ ചെയ്യുക
  • നിങ്ങൾക്ക് ലഭിച്ച അനുഗ്രഹങ്ങളെ കുറിച്ച് നന്ദിയുള്ളവരാകുക, അവ എഴുതിയിടുക

ഒരു ഫോർവേഡ് മെസേജ് ആണെങ്കിൽ കൂടി വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇവയെന്നാണ് ആരാധകരും പറയുന്നത്. ഒരു കാര്യം കൂടി കൂട്ടിച്ചേർക്കണം, “7-8 മണിക്കൂർ വരെ ശരിയായി ഉറങ്ങുക, നല്ല ഉറക്കവും പ്രധാനമാണ്,” എന്നാണ് ഒരു ആരാധകൻ പോസ്റ്റിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്.

കോവിഡ് കാലത്ത് തന്റെ യൂട്യൂബ് ചാനലും പാചകപരീക്ഷണങ്ങളും വ്യായാമവുമൊക്കെയായി തിരക്കിലാണ് റിമി ടോമി. വീട്ടിലെ വിശേഷങ്ങളും പാചക വീഡിയോകളുമെല്ലാം റിമി സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Read more: കുട്ടിമണീടെ മാമോദീസ; വീഡിയോ പങ്കു വച്ച് റിമി ടോമി

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: 15 ways to reduce stress in covid times rimi tomy