/indian-express-malayalam/media/media_files/uploads/2022/05/12th-man-stars-reunion.jpg)
മോഹൻലാൽ നായകനായ ജീത്തു ജോസഫ് ത്രില്ലർ '12th മാൻ' ഓ ടി ടിയിൽ പ്രദർശനം തുടരുകയാണ്. കഴിഞ്ഞ ആഴ്ച റിലീസ് ആയ ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിച്ചു വരുന്നത്. മോഹൻലാലിനെകൂടാതെ സൈജു കുറുപ്പ്, ലിയോൺ, ചന്ദുനാഥ്, ഉണ്ണി മുകുന്ദൻ, അനു സിത്താര, അനുശ്രീ, അനു മോഹൻ, രാഹുൽ മാധവ്, അദിതി രവി, പ്രയാഗ, ശിവദ, നന്ദു, സിദ്ദിഖ്, പ്രദീപ് ചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
ചിത്രത്തിലെ പ്രധാന താരങ്ങൾ ഇന്നലെ ഒത്തു കൂടിയതിന്റെ സന്തോഷം പങ്കു വയ്ക്കുകയാണ് നടി അനുശ്രീ. മോഹൻലാൽ ഉൾപ്പടെയുള്ളവരുമായി ഒന്ന് കൂടി കണ്ടതിന്റെ സന്തോഷം അവർ ഇങ്ങനെ കുറിച്ചു. 'അങ്ങനെ ഞങ്ങൾ വീണ്ടും ഒന്നിച്ചു സുഹൃത്തുക്കളേ…ഒന്നിച്ചു…'
ചിത്രങ്ങൾ ഏറെ ആവേശത്തോടെ സ്വീകരിച്ച ആരാധകർ 'ഗെയിം കളിക്കുന്നില്ലേ' എന്നും 'ഇവിടെയും രണ്ടു പേര് മിസ്സിംഗ് ആണല്ലോ' എന്നുമൊക്കെ കമന്റ് ചെയ്യുന്നുണ്ട്.
12th Man Movie Review & Rating
നൂറു ശതമാനം 'മിസ്റ്ററി ത്രില്ലർ' എന്നു വിശേഷിപ്പിക്കാവുന്ന ഒരു ചിത്രമാണ് 'ട്വൽത്ത് മാൻ'. മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ലാത്തൊരു കഥ പറച്ചിൽ രീതിയും സമീപനവുമാണ് ജീത്തു ജോസഫ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. കാടിനു നടുവിലെ ഒറ്റപ്പെട്ടു കിടക്കുന്ന റിസോർട്ടും 12 കഥാപാത്രങ്ങളും മാത്രമാണ് തൊണ്ണൂറു ശതമാനവും സ്ക്രീനിൽ നിറഞ്ഞു നിൽക്കുന്നത്. ആവർത്തിച്ചു കാണിച്ച ലൊക്കേഷനുകളും രംഗങ്ങളുമൊക്കെ ഏറെ ചിത്രത്തിൽ കാണാമെങ്കിലും ഒട്ടും മടുപ്പിക്കാത്ത രീതിയിലാണ് ചിത്രത്തിന്റെ നരേഷൻ. സസ്പെൻസ് ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്, അത് ആദ്യാവസാനം നിലനിർത്താൻ സാധിക്കുന്നുണ്ട്. 12 കഥാപാത്രങ്ങൾക്കും പ്രാധാന്യം നൽകിയാണ് ജീത്തു ജോസഫും തിരക്കഥാകൃത്ത് കൃഷ്ണകുമാറും 'ട്വൽത്ത്മാന്റെ' തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു ക്രൈം സീനിൽ അത്ര വേഗത്തിലൊരു​ അന്വേഷണം സാധ്യമാകുമോ? എന്നതു പോലുള്ള ചില ലോജിക് പ്രശ്നങ്ങൾ കണ്ടില്ലെന്നു നടിക്കാനാവില്ല. എന്നിരുന്നാലും പരിമിതികളിൽ നിന്നു കൊണ്ട് വൃത്തിയായെടുത്ത ഒരു ത്രില്ലർ ചിത്രം എന്ന രീതിയിൽ 'ട്വൽത്ത്മാൻ' അഭിനന്ദനം അർഹിക്കുന്നുണ്ട്.
ചിത്രത്തിന് ആകമാനം നിഗൂഢമായൊരു പരിവേഷം സമ്മാനിക്കുന്നതിൽ സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണത്തിനും വലിയൊരു റോൾ തന്നെയുണ്ട്, മഞ്ഞും മഴയും മാറിമാറിയെത്തുന്ന കുളമാവിന്റെ ഭംഗിയും രാത്രി കാഴ്ചകളുമൊക്കെ ഏറെ മിഴിവോടെ സതീഷ് കുറുപ്പ് പകർത്തിയിരിക്കുന്നു. അനിൽ ജോൺസന്റെ സംഗീതവും ചിത്രത്തോട് നീതി പുലർത്തുന്നതാണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ട്വൽത്ത് മാൻ സ്ട്രീമിംഗ് നടക്കുന്നത്.
Read Here: 12th Man Movie Review & Rating: വൃത്തിയായെടുത്ത ഒരു ത്രില്ലർ; ‘ട്വൽത്ത് മാൻ’ റിവ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us