ഒരു സിനിമയിൽ 100 ലധികം ലുക്കുകളിൽ ഒരു നടി എത്തുന്നത് ഇതാദ്യമായിട്ടായിരിക്കും. നടി സാവിത്രിയുടെ ജീവിത കഥ പറയുന്ന മഹാനടി സിനിമയിലാണ് 110 ലുക്കുകളിൽ കീർത്തി സുരേഷ് എത്തുന്നത്. ചിത്രത്തിൽ സാവിത്രിയുടെ വേഷമാണ് കീർത്തിക്ക്. 110 വ്യത്യസ്ത ലുക്കുകളിലാണ് കീർത്തി സിനിമയിലെത്തുന്നത്.

സാവിത്രിയുടെ കഥാപാത്രത്തിനോട് നീതി പുലർത്താൻ 110 വ്യത്യസ്ത ലുക്കുകളിലൂടെ കീർത്തി കടന്നുപോയിട്ടുണ്ടെന്ന് സംവിധായകൻ നാഗ് അശ്വിൻ ആണ് വെളിപ്പെടുത്തിയത്. മെയ് 9 ന് റിലീസ് ചെയ്യുന്ന സിനിമയിൽ കീർത്തിയുടെ 110 ലുക്കുകൾ കാണാൻ കാത്തിരിക്കുകയാണ് ആാരാധകർ.

കീർത്തിയുടെ 110 ലുക്കുകളിൽ 20 എണ്ണം പോസ്റ്ററിലൂടെയും ഫോട്ടോകളിലൂടെയും ടീസറിലൂടെയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. കീർത്തി ഏതാ സാവിത്രി ഏതാ എന്നു തിരിച്ചറിയാനാവാത്ത വിധമാണ് ഓരോ ചിത്രങ്ങളും.

ജെമിനി ഗണേശന്‍, സാവിത്രി എന്നിവരുടെ പ്രണയ ജീവിതങ്ങള്‍ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നാഗ് അശ്വിനാണ്. സാവിത്രിയായി കീർത്തിയും ജെമിനി ഗണേശനായി ദുൽഖർ സൽമാനും ചിത്രത്തിലെത്തുന്നു. സാമന്ത അക്കിനേനി, അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ വിജയ്‌ ദേവരകൊണ്ട എന്നിവരും അഭിനയിക്കുന്നു.

ചിത്രത്തില്‍ വിഖ്യാതനായ തെന്നിന്ത്യന്‍ നിര്‍മ്മാതാവ് അക്കിനേനി നാഗേശ്വര റാവുവിന്‍റെ വേഷം ചെയ്യുന്നത് അദ്ദേഹത്തിന്‍റെ കൊച്ചു മകനായ നാഗ ചൈതന്യ അക്കിനേനി ആണെന്ന രസകരമായ ഒരു കാര്യവുമുണ്ട്.

തമിഴിലും തെലുങ്കിലുമാണ് ചിത്രം പുറത്തിറങ്ങുന്നത്. തമിഴിൽ നടികർ തിലകം എന്നാണ് സിനിമയുടെ പേര്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ