അമിതാഭ് ബച്ചന്‍, ഋഷി കപൂര്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന 102 നോട്ട് ഔട്ട് എന്ന ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ പുറത്ത് വന്നു. കോമഡിയ്ക്കു പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ 102 വയസ്സുള്ള കഥാപാത്രമായാണ് എത്തുന്നത്.

ബച്ചന്‍റെ മകനായാണ് ഋഷി കപൂര്‍ വേഷമിടുന്നത്. ഏറ്റവും കൂടുതല്‍ പ്രായത്തോടെ ഗിന്നസ് ബുക്കില്‍ കയറാന്‍ ശ്രമിക്കുന്ന വൃദ്ധനായാണ് അമിതാഭ് ബച്ചന്‍ വേഷമിടുന്നത്. മകനായി വേഷമിടുന്ന റിഷി കപൂറുമായുളള ബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു ഗുജറാത്തി നാടകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

27 വര്‍ഷത്തിനു ശേഷമാണ് ഇരുവരുംസ്‌ക്രീനില്‍ ഒരുമിച്ച് എത്തുന്നത് എന്നതും ഈ ചിത്രത്തിന്‍റെ പ്രത്യേകതയാണ്.​ഇരുവരും ഒന്നിച്ച കൂലി, കഭി കഭി, അജൂബ, അമര്‍ അക്ബര്‍ അന്തോണി എന്നീ ചിത്രങ്ങളൊക്കെ സൂപ്പര്‍ഹിറ്റുകളായിരുന്നു. ഉമേഷ് ശുക്ല സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഭൂഷണ്‍ കുമാറും, കൃഷന്‍ കുമാറും ചേര്‍ന്നാണ്‌. മെയ് 4 ന് ഈ ചിത്രം ലോകമെമ്പാടുമുളള തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ