/indian-express-malayalam/media/media_files/uploads/2017/05/amitabh-rishi-film.jpg)
26 വർഷങ്ങൾക്ക് ശേഷം ബോളിവുഡിലെ രണ്ട് പ്രധാന താരങ്ങൾ വീണ്ടും ഒന്നിക്കുന്നു. ബോളിവുഡിന്റെ ബിഗ്‌ബി അമിതാഭ് ബച്ചനും റിഷി കപൂറുമാണ് വലിയൊരിടവേളയ്‌ക്ക് ശേഷം ഒരുമിച്ച് വെളളിത്തിരയിലെത്തുന്നത്. 102 നോട്ട് ഔട്ട് എന്ന ചിത്രത്തിലൂടെയാണ് ഈ താരങ്ങൾ വീണ്ടും ഒന്നിക്കുന്നത്.
അച്ഛനും മകനുമായാണ് ഇരുവരും വെളളിത്തിരയിലെത്തുന്നത്. 75 വയസുളള റിഷി കപൂർ കഥാപാത്രത്തിന്റെ അച്ഛൻ വേഷത്തിലാണ് ബിഗ്ബിയെത്തുന്നത്. 102 വയസുളള കഥാപാത്രമായാണ് അമിതാഭ് ബച്ചൻ ഈ സിനിമയിലെത്തുക. ഉമേഷ് ശുക്ളയാണ് 102 നോട്ട് ഔട്ട് സംവിധാനം ചെയ്യുന്നത്. സൗമ്യ ജോഷിയുടെ ഇതേ പേരിലുളള​ ഗുജറാത്തി നാടകത്തെ അടിസ്ഥാനമാക്കിയാണ് ഉമേഷ് ശുക്ള ഈ ചിത്രമൊരുക്കുന്നത്.
വീണ്ടും അമിതാഭ് ബച്ചനൊപ്പം അഭിനയിക്കാൻ കഴിയുന്നത് മനോഹരമായ അനുഭവമാണെന്ന് റിഷി കപൂർ ട്വീറ്റ് ചെയ്തു.
Wonderful to work again with the Legendary Amitabh Bachchan. Thank you Amitji, it never felt the 26 years old hiatus.We connected instantly! pic.twitter.com/t259iyW2zr
— Rishi Kapoor (@chintskap) May 18, 2017
ചിത്രത്തെ സംബന്ധിച്ച വിവരങ്ങളുും ഫസ്റ്റ് ലുക്കും ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ട്വിറ്ററിൽ പങ്ക്‌വച്ചിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം അമിതാഭ് ബച്ചനും റിഷി കപൂറും ഉമേഷ് ശുക്ളയുടെ 102 നോട്ട് ഔട്ട് ചിത്രത്തിൽ ഒരുമിക്കുന്നുവെന്ന് തരൺ ആദർശ് ട്വിറ്ററിൽ കുറിച്ചു. മുംബൈയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. സിനിമയുടെ ഫസ്റ്റ് ലുക്കും തരൺ ആദർശ് ട്വീറ്റ് ചെയ്‌തിട്ടുണ്ട്.
#102NotOut features Amitabh as a 102-year-old and Rishi as his 75-year-old son... Based on Saumya Joshi’s Gujarati play by the same name.
— taran adarsh (@taran_adarsh) May 19, 2017
Amitabh Bachchan and Rishi Kapoor reunite after almost 3 decades for director Umesh Shukla's #102NotOut... Filming commences in Mumbai... pic.twitter.com/hnaTnpZm1f
— taran adarsh (@taran_adarsh) May 19, 2017
അമർ അക്‌ബർ അന്തോണി, കബി കബി, നസീബ്, കൂലി എന്നീ ചിത്രങ്ങളിൽ അമിതാഭ് ബച്ചനും റിഷി കപൂറും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഈ ചിത്രങ്ങൾ ചെയ്‌ത് 26 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.