/indian-express-malayalam/media/media_files/tBs91qeLT2xUx8tudUPm.jpg)
1000 Babies OTT
1000 Babies OTT: റഹ്മാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'തൗസൻ്റ് ബേബീസ് ' ഒടിടിയിലേക്ക്. തെന്നിന്ത്യൻ സിനിമയിലെ എവർഗ്രീൻ സ്റ്റാറായ റഹ്മാൻ അഭിനയിക്കുന്ന ആദ്യത്തെ വെബ് സീരീസാണിത്. സൈക്കോളജിക്കൽ സസ്പെൻസ് ക്രൈം ത്രില്ലർ ജോണറിലുള്ള വ്യത്യസ്തമായ പ്രമേയമാണ് ഇതിൻ്റേത്. ബോളിവുഡ് അഭിനേത്രിയും സംവിധായികയുമായ നീനാ ഗുപ്ത ഇതിലെ മർമ്മ പ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദ്യന്തം സസ്പെൻസു നിറഞ്ഞ വ്യത്യസ്തമായ കഥാപശ്ചാത്തലത്തിലുള്ള ഈ സൈക്കോളജിക്കൽ ത്രില്ലർ സീരീസിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്, അപൂർവ രാഗം , ടു കൺഡ്രീസ് , ഫ്രൈഡേ , ഷെർലോക് ടോം എന്നീ സിനിമകളുടെ രചയിതാവും 'കളി'യുടെ സംവിധായകനുമായ നജീം കോയയാണ്.
നജീം കോയയും അറൗസ് ഇർഫാനും ചേർന്നാണ് 1000 ബേബീസിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. മലയാളികൾ ഇതു വരെ സ്ക്രീനിൽ കാണാത്ത വ്യത്യസ്തമായ പശ്ചാത്തലത്തിലാണ് സംവിധായകനും ഛായാഗ്രാഹകൻ ഫയ്സ് സിദ്ധിഖും ചേർന്ന് ഈ വെബ് സീരീസ് ചിത്രീകരിച്ചിരിക്കുന്നത്. ബാംഗ്ലൂർ, പാലക്കാട്, വാഗമൺ , തൊടുപുഴ , എറണാകുളം, ആലപ്പുഴ, തെങ്കാശി എന്നിവിടങ്ങളിലായിട്ടാണ് ഈ ത്രില്ലർ സീരീസ് ഷൂട്ട് ചെയ്തത്. ഷബീർ മലവട്ടത്താണ് നിർമ്മാണ സംഘാടകൻ.
നീന ഗുപ്തയും റഹ്മാനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന തൗസൻ്റ് ബേബീസിൽ (1000 Babies) രാധിക രാധാകൃഷ്ണൻ, സഞ്ജു ശിവരാമൻ, ജോയ് മാത്യു, അശ്വിൻ കുമാർ, ഷാജു ശ്രീധർ, ഇർഷാദ് അലി, കലേഷ് രാമാനന്ദ്, ശ്രീകാന്ത് മുരളി എന്നിങ്ങനെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. പ്രശസ്ത സിനിമാ നിർമ്മാണ സ്ഥാപനമായ ഓഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശനും ആര്യയും ചേർന്ന് നിർമിച്ചിരിക്കുന്ന ഈ ക്രൈം ത്രില്ലർ സീരീസിൻ്റെ സംഗീത സംവിധാനം ശങ്കർ ശർമ്മയും, എഡിറ്റിംഗ് ജോൺകുട്ടിയും നിർവഹിച്ചിരിക്കുന്നു. മിഥുൻ എബ്രഹാമാണ് 1000 ബേബീസിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ 'തൗസൻ്റ് ബേബീസ് ' അടുത്ത് തന്നെ സ്ട്രീം ചെയ്യും.
Read More
- വിദേശ ഷോയിലും ലൈംഗിക ചൂഷണം, നിയമ നടപടിക്കും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ
- സിനിമയിലുള്ള ഒരാളും പരാതിയുമായി വന്നിട്ടില്ല, മാന്യന്മാരും ആ മേഖലയിലുണ്ട്: സജി ചെറിയാൻ
- ഹേമ കമ്മിറ്റി റിപ്പോര്ട്ടിൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്
- പവർ ഗ്രൂപ്പിന്റെ 'മാഫിയ സംഘം;' നീരസം തോന്നിയാൽ ഉടൻ വിലക്ക്; നടപ്പാക്കുന്നത് പ്രൊഡക്ഷൻ കൺട്രോളർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us