നൂറ്റിരണ്ടു വയസ്സ് തികയ്ക്കുന്ന ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമാ വലിയ മെത്രാപ്പോലീത്തയുടെ ജീവചരിത്ര ഡോക്യുമെന്ററി ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ചതുമായി ബന്ധപ്പെട്ടുള്ള ആഘോഷങ്ങൾ ഇന്ന് പത്തനംതിട്ടയിൽ നടക്കും. എസ സി സെമിനാരി സ്കൂൾ ഗ്രൗണ്ടിൽ വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങിൽ മോഹൻലാൽ മുഖാതിഥി ആകും. മാർത്തോമാ ചർച്ച്  മേധാവി ജോസഫ് മാർ തോമാ അനുഗ്രഹ പ്രഭാഷണം നടത്തും. മോഹൻലാൽ കൂടാതെ സംഗീതഞ്ജരായ  സ്റ്റീഫൻ ദേവസ്സി, കെ എസ ചിത്ര, എഴുത്തുകാർ കെ ആർ മീര, ബെന്യാമിൻ എന്നിവരും ഇന്നത്തെ ചടങ്ങിൽ പങ്കെടുക്കും.

Image may contain: 1 person, text

‘100 Years of Chrysostum’ എന്ന് പേരുള്ള ഡോക്യുമെന്ററി ഒരുക്കിയത്  സംവിധായൻ ബ്ലെസ്സി ആണ്. ക്രിസോസ്റ്റം തിരുമേനിയെക്കുറിച്ചുള്ള ഈ വീഡിയോ ചിത്രത്തിന്റെ വോയിസ് ഓവർ നടത്തിയിട്ടുള്ളത് മോഹൻലാൽ ആണ്.

നാലപ്പത്തിയെട്ടു മണിക്കൂറും എട്ടു മിനുട്ടും ദൈർഖ്യമുള്ള ഡോക്യുമെന്ററി ഗിന്നസ് ബുക്ക് ഓഫ് വേർഡ് റെക്കോർഡ്‌സിലെ ഏറ്റവും നീളമുള്ള ഡോക്യുമെന്ററിയായി സ്ഥാനം പിടിച്ചു.  ഇരുപത്തിയൊന്ന് മണിക്കൂർ നീളമുള്ള സൗദി അറേബിയൻ ഡോക്യുമെന്ററി ‘വേൾഡ് ഓഫ് സ്‌നേക്സി’നെ പിന്തള്ളിയാണ് ‘ ‘100 Years of Chrysostum’ ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ചത്.

നാല് വർഷം കൊണ്ടാണ് ഈ ഡോക്യുമെന്ററി പൂർത്തികരിക്കാൻ സാധിച്ചത് എന്ന് സംവിധായകൻ ബ്ലെസ്സി പറഞ്ഞു.  ‘ദി ഹിന്ദു’വിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്.  സെൻസർ ബേർഡ് ഏഴു ദിവസമെടുത്താണ് ഈ ചിത്രം കണ്ടു തീർത്തത് എന്നും ബ്ലെസ്സി കൂട്ടിച്ചേർത്തു. ഡോക്യൂമെന്ററിയ്ക്ക് സംഗീത സംവിധാനം നിർവ്വഹിച്ചത് എം ജയചന്ദ്രൻ.

 

Read Here: കൂടെയുണ്ട്: അബ്ദുൽ റസാഖിന്റെ കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുത്ത് മോഹൻലാൽ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook