കോവിഡ് രോഗവ്യാപനത്തെ തുടർന്ന് തിയേറ്ററുകൾ അടച്ചതോടെ വളരെ കുറച്ച് സിനിമകൾ മാത്രം ഇറങ്ങിയ വർഷമാണ് 2020. ഒപ്പം തന്നെ അടച്ചുപൂട്ടലുകൾ കാരണം വീട്ടിനകത്തിരിക്കാൻ നിർബന്ധിതമായപ്പോൾ ആ ഏകാന്തതയിൽ നിന്ന് രക്ഷപ്പെടാൻ നിരവധി പേർ സിനിമ കാണുന്നതിനെ ആശ്രയിച്ച വർഷം കൂടിയാണ് കഴിഞ്ഞു പോയത്. വിനോദമൂല്യമുള്ളതും ചിന്തിപ്പിക്കുന്നതുമായ സിനിമകൾ, പ്രത്യേകിച്ച് മലയാളം സിനിമകൾ കഴിഞ്ഞ വർഷം പുറത്തിറങ്ങുകയും ചെയ്തു. 2021 ൽ മലയാളത്തിൽ ഏതെല്ലാം ചിത്രങ്ങൾ ആണ് പുറത്തിറങ്ങുന്നതെന്ന് അറിയാൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്നു. ഇ വർഷം പുറത്തിറങ്ങിനിരിക്കുന്ന സിനിമകൾ പരിശോധിക്കാം.
ദൃശ്യം 2
‘ദൃശ്യം 2′ ആമസോൺ പ്രൈം വീഡിയോയിൽ റീലീസ് ചെയ്യുമെന്ന അമ്പരപ്പിക്കുന്ന ഒരു പ്രഖ്യാപനം ചിത്രത്തിന്റെ നിർമാതാക്കൾ നടത്തിയത് അടുത്തിടെയാണ്. ഒടിടി പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്യുന്നതെങ്കിലും ഈ ചിത്രത്തിന്റെ ആവേശം ഒട്ടും കുറയുന്നില്ല. മൂടിവച്ച രഹസ്യങ്ങളുടെ ചുരുളഴിമോയെന്നറിയാൻ’ ദൃശ്യ’ത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.
Read More: തിയേറ്ററുകളിലേക്കില്ല; ‘ദൃശ്യം 2’ ഒടിടി റിലീസിലേക്ക്
2013 ലെ ക്രൈം ഡ്രാമയായ ‘ദൃശ്യ’ത്തിന്റെ തുടർച്ചയാണ് ‘ദൃശ്യം 2’. സംവിധായകൻ ജീത്തു ജോസഫ് ആദ്യ ഭാഗത്തിലെ പ്രധാന താരങ്ങളെ മുഴുവൻ രണ്ടാം ഭാഗത്തിലും നിലനിർത്തിയിട്ടുണ്ട്. ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
കുറുപ്പ്
2021ൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള സിനിമകളിൽ ഒന്നാണിത്. ശ്രീനാഥ് രാജേന്ദ്രനും വിനി വിശ്വ ലാലും ഒരുമിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ദുൽക്കർ സൽമാൻ കുപ്രസിദ്ധ കുറ്റവാളി സുകുമാര കുറുപ്പായി സ്‌ക്രീനിലെത്തും. ഹിന്ദി ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. ശോഭിത ധൂലിപാല, ഇന്ദ്രജിത്ത് സുകുമാരൻ, ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
Read More: ദുൽഖർ ചിത്രം ‘കുറുപ്പ്’ അഞ്ച് ഭാഷകളിൽ റിലീസിനെത്തും
വൺ
പൊളിറ്റിക്കൽ ത്രില്ലറായ ഒരു സിനിമയാണിത്. ഹിറ്റ് തിരക്കഥാകൃത്തുക്കളായ ബോബി, സഞ്ജയ് ആണ് തിരക്കഥ എഴുതിയത്. മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി അഭിനയിക്കുന്നു. സന്തോഷ് വിശ്വനാഥാണ് സംവിധാനം. ജോജു ജോർജ്, മുരളി ഗോപി, നിമിഷ സജയൻ, ശങ്കർ രാമകൃഷ്ണൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
ആടുജിവിതം
പ്രിത്ഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് ബ്ലെസ്സി സംവിധാനം ചെയ്യുന്ന ‘ആടുജിവിതം’ വിലയിരുത്തപ്പെടുന്നത്. ബെന്യാമിന്റെ ‘ആടുജീവിതം’ നോവലിന്റെ ദൃശ്യാവിഷ്കാരമാണ് ഈ സിനിമ. സൗദി അറേബ്യയിലെ മരുഭൂമിയിൽ ജീവിതം മുന്നോട്ട് കൊണ്ടുപോവാൻ പാടുപെടുന്ന ഇന്ത്യൻ പ്രവാസിയായ നായക കഥാപാത്രത്തെയാണ് പ്രിഥ്വിരാജ് അവതരിപ്പിക്കുന്നത്. പ്രിത്ഥ്വിരാജ് ഈ ചിത്രത്തിനു വേണ്ടി ശരീരഭാരം കുറച്ചിരുന്നു.
Read More: ഇത്രയും വേണോ? പൃഥ്വിരാജിന്റെ ‘ആടുജീവിതം’ ലുക്ക് കണ്ട് അമ്പരന്ന് ആരാധകർ; വീഡിയോ
ചുരുളി
ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുറത്തിറങ്ങാനുള്ള സിനിമയാണ് ‘ചുരുളി.’ സിനിമാ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണിത്. 2021ൽ ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ‘ജല്ലിക്കെട്ട്’ സിനിമയ്ക്ക് പിറകിലെ ലിജോ ജോസ് പെല്ലിശ്ശേരി-എസ് ഹരീഷ് കൂട്ടുകെട്ടിൽ പിറക്കുന്ന ഏറ്റവും പുതിയ ചിത്രമെന്ന പ്രത്യേകതയും ‘ചുരുളി’ക്ക് സ്വന്തം. ലിജോ സിനിമകളിലെ സ്ഥിരം സാന്നിദ്ധ്യമായ ചെമ്പൻ വിനോദിനൊപ്പം ജോജു ജോർജ്, വിനയ് ഫോർട്ട്, ജാഫർ ഇടുക്കി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മാലിക്
ആവേശകരമായ മറ്റൊരു കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ‘മാലിക്’. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ നായകനാവുന്നു. ഇരുവരും ഒരുമിച്ച ആദ്യ ചിത്രം ‘ടേക്ക് ഓഫ്’ ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു. 2017ൽ ‘ടേക്ക് ഓഫ്’ പുറത്തിറങ്ങി മൂന്നു വർഷത്തിനു ശേഷം ഇരുവരും ‘സി യു സൂൺ’ എന്ന ചിത്രത്തിനു വേണ്ടിയും ഒരുമിച്ചു.
ന്യൂനപക്ഷ സമുദായത്തിനെതിരേ നടന്ന അനീതികൾക്കെതിരായ പോരാട്ടം ഉൾപ്പെടുന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു പിരീഡ് ഡ്രാമയാണ് ‘മാലിക്.’ 2021 മെയ് 13 ന് ചിത്രം റിലീസ് ചെയ്യും.
മരക്കാർ: അറബിക്കടലിന്റെ സിംഹം
മോഹൻലാൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന, 100 കോടി രൂപയുടെ വലിയ ബജറ്റിൽ ഒരുങ്ങുന്ന ഈ പ്രിയദർശൻ ചിത്രം കുഞ്ഞാലി മരക്കാർ നാലാമന്റെ ജീവിതത്തെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നു.
Read More: ദൃശ്യം 2, ബറോസ്, മരക്കാർ; മോഹൻലാൽ പറയുന്നു
പതിനാറാം നൂറ്റാണ്ടിൽ നടക്കുന്ന സംഭവങ്ങൾ ആവിഷ്കരിക്കുന്ന ഈ ചിത്രത്തിൽ അർജുൻ സർജ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാരിയർ, കീർത്തി സുരേഷ്, മുകേഷ്, സിദ്ദിഖ് എന്നിവരുൾപ്പെടെയുള്ളവരും അഭിനയിക്കുന്നു. 2021 മാർച്ച് 26 ന് ചിത്രം പ്രദർശനത്തിനെത്തും.
ദ പ്രീസ്റ്റ്
മമ്മൂട്ടിയുടെ ‘ദ പ്രീസ്റ്റും’ 2021 ൽ പ്രദർശനത്തിനെത്തും. നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ശ്യാം മേനോനും ദീപു പ്രദീപും ചേർന്നാണ്. ഈ ചിത്രം ഒരു മിസ്റ്ററി ത്രില്ലറാണെന്നാണ് വിവരം. മഞ്ജു വാര്യർ, നിഖില വിമൽ, ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പൻ, ജഗദീഷ് എന്നിവരും ‘ദ പ്രീസ്റ്റി’ൽ അഭിനയിക്കുന്നു.
Read More: അടിമുടി ദുരൂഹത; ഞെട്ടിക്കുന്ന ഫസ്റ്റ് ലുക്കുമായി മമ്മൂട്ടിയുടെ ‘ദ പ്രീസ്റ്റ്’
തുറമുഖം
നിവിൻ പോളി നായകനായ പിരീഡ് ഡ്രാമയാണ് ഡ്രാമയായ ‘തുറമുഖം’ രാജീവ് രവിയാണ് സംവിധാനം ചെയ്യുന്നത്. ഗോപൻ ചിദംബരത്തിന്റേതാണ് തിരക്കഥ. തൊഴിലാളികളെ നിയന്ത്രിക്കുന്നതിനായി ഉപയോഗിച്ചിരുന്നു ഫ്യൂഡൽ രീതിയായ ചാപ്പ സമ്പ്രദായവുമായി ബന്ധപ്പെട്ട പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. 2021 മെയ് 13 ന് ചിത്രം റിലീസ് ചെയ്യും.
Read More: “തുറമുഖം” റോട്ടർഡാം രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക്
മിന്നൽ മുരളി
‘ഗോദ’ സിനിമയിലൂടെ പ്രശസ്തനായ ബേസിൽ ജോസഫാണ് സൂപ്പർഹീറോ ചിത്രമായ ‘മിന്നൽ മുരളി’ സംവിധാനം ചെയ്യുന്നത്. ‘ഫാസ്റ്റസ്റ്റ് മാൻ എലൈവി’ന്റെ ഇന്ത്യൻ പതിപ്പെന്ന് പറയാവുന്ന തരത്തിലാണ് ചിത്രത്തിൽ ടൊവീനോ തോമസ് അവതരിപ്പിക്കുന്ന നായക കഥാപാത്രം.