scorecardresearch

പുലിമുരുകനെ വീണ്ടും വെട്ടി മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദർ

അതിവേഗത്തിൽ 20 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമെന്ന റെക്കോഡാണ് ഗ്രെയിറ്റ് ഫാദർ സ്വന്തമാക്കിയിരിക്കുന്നത്

The great Father, ദി ഗ്രേറ്റ് ഫാദർ, Mammootty, Mammootty Fans, Kerala Film Fans, ദി ഗ്രേറ്റ് ഫാദർ റിലീസ്, The great Father Release

ഫസ്റ്റ്ഡേ കളക്ഷനിൽ പുലിമുരുകന്റെ റെക്കോഡ് മറികടന്ന മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദർ ബോക്സോഫീസിൽ പുതിയ റെക്കോഡ് കൂടി നേടിയിരിക്കുകയാണ്. അതിവേഗത്തിൽ 20 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമെന്ന റെക്കോഡാണ് ഗ്രേറ്റ് ഫാദർ സ്വന്തമാക്കിയിരിക്കുന്നത്. മമ്മൂട്ടി തന്നെയാണ് ഈ​ വാർത്ത സ്ഥിഥീകരിച്ചിരിക്കുന്നത്. മാർച്ച് 30 ന് 200 ലേറെ തിയറ്ററുകളിലായിരുന്നു ചിത്രം റിലീസ് ചെയ്തത്. ആദ്യ ദിനം 4 കോടി 31 ലക്ഷം രൂപയാണ് മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദർ വാരിയത്. അഞ്ചാം ദിവസം പിന്നിടുമ്പോള്‍ സിനിമ മലയാളത്തില്‍ ഏറ്റവും വേഗം 20 കോടി പിന്നിടുന്ന ചിത്രമായി മാറിയെന്നാണ് മമ്മൂട്ടി അറിയിച്ചത്. പുലിമുരുകന്റെ റെക്കോര്‍ഡാണ് ദ ഗ്രേറ്റ് ഫാദര്‍ തകര്‍ത്തത്.

ദി ഗ്രേറ്റ് ഫാദര്‍ ആദ്യദിവസ കളക്ഷനില്‍ പുലിമുരുകനെ പിന്നിലാക്കിയെന്ന വാര്‍ത്ത നിര്‍മ്മാതാക്കളിലൊരാളായ പൃഥ്വിരാജും ഓഗസ്റ്റ് സിനിമാസുമാണ് പുറത്തുവിട്ടിരുന്നത്.പ്രേക്ഷകരുടെ സോഷ്യല്‍ മീഡിയ സ്റ്റാറ്റസുകളും മൗത്ത്പബ്ലിസിറ്റിയും വലിയ പ്രചരണമാണ് ഈ ചിത്രത്തിന് കൊടുക്കുന്നത്. കേരളത്തില്‍ മാത്രം 202 സ്ക്രീനുകളിലായിരുന്നു ഗ്രേറ്റ് ഫാദര്‍ റിലീസ് ചെയ്തിരുന്നത്. 958 പ്രദര്‍ശനങ്ങളാണ് ഇന്നലെ മാത്രം ഉണ്ടായത്. ചിത്രത്തിന്റെ ആദ്യ ദിവസത്തെ കലക്ഷന്‍ നാല് കോടി 31 ലക്ഷം എന്ന ഫിഗര്‍ മറികടന്നെന്നാണ് ആഗസ്റ്റ് സിനിമാസ് തന്നെ വ്യക്തമാക്കുന്നത്. കേരളമൊട്ടാകെയുള്ള എല്ലാ റിലീസിംഗ് കേന്ദ്രങ്ങളിലേയും എല്ലാ പ്രദര്‍ശനങ്ങളും ഹൗസ്‌ഫുള്‍ ആയിരുന്നു.

ചരിത്രത്തില്‍ ഏറ്റവും വലിയ ഓപണിങ്ങ് ലഭിക്കുന്ന ചിത്രമായി മാറുകയാണ് ഗ്രേറ്റ് ഫാദര്‍. പുലിമുരുകന്‍, കസബ, കലി, ലോഹം, ചാര്‍ലി തുടങ്ങിയ ചിത്രങ്ങളായിരുന്നു ഇതിന് മുമ്പ് ഏറ്റവും വലിയ ഓപണിങ്ങ് ലഭിച്ച മലയാളചിത്രങ്ങള്‍. എന്നാല്‍ അവയുടെ കളക്ഷനെല്ലാം പഴങ്കഥയാക്കി മുന്നേറുകയാണ് ഇപ്പോള്‍ ഗ്രേറ്റ് ഫാദര്‍.ഒരു ഫാമിലി ത്രില്ലറായ ചിത്രം സമ്മിശ്ര പ്രതികരണത്തോടെയാണ് പ്രദര്‍ശനം തുടരുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: %e0%b4%aa%e0%b5%81%e0%b4%b2%e0%b4%bf%e0%b4%ae%e0%b5%81%e0%b4%b0%e0%b5%81%e0%b4%95%e0%b4%a8%e0%b5%86 %e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82 %e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d