മുംബൈ: തന്റെ കരിയര്‍ തകർക്കാൻ ബോളിവുഡ് നായകനടൻ ഋത്വിക് റോഷൻ ഏറെ ശ്രമിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് താരം കങ്കണ റാവത്ത്. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കങ്കണയുടെ വെളിപ്പെടുത്തല്‍.
കൂടെ ജോലി ചെയ്തിരുന്ന ചെയ്യുന്ന സിനിമാ പ്രവര്‍ത്തകരില്‍ പലരേയും തന്നേ കുറിച്ച് അപവാദം പറയാന്‍ ഋത്വിക് സമീപിച്ചു. അവര്‍ തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഋത്വിക് അവരെ എന്തൊക്കെയോ തെളിവുകള്‍ കാണിക്കും. പിന്നീട് അവര്‍ എന്നെ വിളിച്ച് സത്യാവസ്ഥ തിരക്കും. എന്നാല്‍ ഞാന്‍ എന്റെ ഭാഗം വിശദീകരിക്കാന്‍ നില്ക്കാറേയില്ല. ഇത്തരത്തില്‍ കന്റെ കരിയര്‍ നശിപ്പിക്കാന്‍ ഋത്വിക് സിനിമാ ഇന്‍ഡസ്ട്രിയില്‍ മുഴുവന്‍ ഓടിനടന്നുവെന്നും കങ്കണ ആരോപിക്കുന്നു.
നേരത്തേയും ഋത്വിക്കിനെതിരെ ഗുരുതര ആരോപണങ്ങളുമായി കങ്കണ രംഗത്തെത്തിയിരുന്നു. ഋത്വിക് തന്റെ മുന്‍ കാമുകനാണെന്നും താൻ അയച്ച ഇമെയിൽ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് പുറത്തുവിട്ടുവെന്നും പൊലീസിൽ കങ്കണ പരാതി നൽകിയതു മുതലാണ് പ്രശ്നങ്ങൾക്ക് തുടക്കം.
കങ്കണയുടെ പരാതി അന്വേഷിച്ച മുംബൈ ഫോറൻസിക് വിഭാഗത്തിന് വേണ്ടത്ര തെളിവുകൾ ലഭിക്കാത്തതിനെ തുടർന്നാണ് കേസ് അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് കങ്കണയുടെ ആരോപണങ്ങള്‍ നിഷേധിച്ച് ഋത്വിക്കും രംഗത്തെത്തി. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് ബോളിവുഡിലെ മുന്‍നിര താരത്തിനെതിര കങ്കണ വീണ്ടും രംഗത്തെത്തിയത്.