/indian-express-malayalam/media/media_files/uploads/2019/04/Narendra-Modi-and-Rahul-Gandhi.jpg)
ലക്‌നൗ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ പരാമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ഒന്നാം നമ്പര്‍ അഴിമതിക്കാരന്‍' ആയിട്ടാണ് രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചതെന്ന് മോദി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി.
തനിക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുന്ന രാഹുലിന്റെ ലക്ഷ്യം തന്റെ പ്രതിച്ഛായ തകര്‍ക്കലാണെന്നും മോദി ആരോപിച്ചു. 'മിസ്റ്റര്‍ ക്ലീന്‍ എന്നായിരുന്നു സേവകര്‍ നിങ്ങളുടെ പിതാവിനെ വിളിച്ചിരുന്നത്. എന്നാല്‍ ഒന്നാം നമ്പര്‍ അഴിമതിക്കാരന്‍ എന്ന പേരിലാണ് നിങ്ങളുടെ പിതാവിന്റെ ജീവിതം അവസാനിച്ചത്,' രാജീവ് ഗാന്ധിയുടെ പേര് പരാമര്‍ശിക്കാതെ മോദി പറഞ്ഞു.
Read: അഞ്ചാംഘട്ട തിരഞ്ഞെടുപ്പ്: ഇന്ന് നിശബ്ദ പ്രചാരണം; 51 മണ്ഡലങ്ങള്‍ നാളെ വോട്ട് രേഖപ്പെടുത്തും
രാജീവ് ഗാന്ധി സര്‍ക്കാരിനെ പിടിച്ചുലച്ച ബൊഫോഴ്സ് കേസ് ഉദ്ദേശിച്ചായിരുന്നു മോദിയുടെ വിമര്‍ശനം. സോണിയ ഗാന്ധിയുടെ ഭര്‍ത്താവും രാഹുലിന്റെ പിതാവുമായ രാജീവ് ഗാന്ധി 1991ലാണ് വധിക്കപ്പെട്ടത്. തന്റെ പ്രതിച്ഛായ തകര്‍ത്ത് അശക്തമായ ഒരു സര്‍ക്കാരിനെ കൊണ്ടു വരാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് മോദി പറഞ്ഞു.
'ഞാന്‍ വളരെ ചെറുതാണെന്ന് കാണിച്ച് എന്റെ പ്രതിച്ഛായ തകര്‍ത്ത് ദുർബലമായ ഒരു സര്‍ക്കാരിനെ കൊണ്ടു വരാനാണ് ഇവരുടെ ശ്രമം. ഈ മോദി വായില്‍ സ്വര്‍ണക്കരണ്ടിയുമായി ജനിച്ചവന്‍ അല്ലെന്ന് ഇവര്‍ മനസിലാക്കണം,' മോദി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us