Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

‘ലവ് ജിഹാദ്’ മുന്‍നിര്‍ത്തി കേരളത്തില്‍ യോഗിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം

രാമക്ഷേത്രം സാക്ഷാത്കരിക്കാനായത് മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനാണ്, കോണ്‍ഗ്രസിന് അതില്‍ ഒന്നും ചെയ്യാനായില്ലെന്നും യോഗി പറഞ്ഞു

Kerala Assembly Election, കേരള നിയമസഭാ തിരഞ്ഞെടുപ്പ്, Yogi Adityanath, യോഗി ആദിത്യനാഥ്, Love jihad, ലവ് ജിഹാദ്, yogi on love jihad, യോഗി ലവ് ജിഹാദിനെക്കുറിച്ച്, yogi on pinarayi vijayan, kerala election news, കേരള തിര‍ഞ്ഞെടുപ്പ് വാര്‍ത്തകള്‍, kerala elecion news malayalam, bjp election news,ബിജെപി വാര്‍ത്തകള്‍, ldf election news, indian express malayalam, ie malayalam, ഐഇ മലയാളം

ആലപ്പുഴ: ലവ് ജിഹാദ് മുന്‍ നിര്‍ത്തി കേരളത്തില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. യുപിയില്‍ ലവ് ജിഹാദ് നിയമവിരുദ്ധമാണെന്ന് പറഞ്ഞ യോഗി എന്തു കൊണ്ടാണ് കേരളത്തില്‍ ലവ് ജിഹാദ് നിരോധന നിയമം നടപ്പാക്കാത്തതെന്നും ചോദ്യമുയര്‍ത്തി. രാമക്ഷേത്രം സാക്ഷാത്കരിക്കാനായത് മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനാണ്. കോണ്‍ഗ്രസിന് അതില്‍ ഒന്നും ചെയ്യാനായില്ലെന്നും യോഗി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും യോഗി ആദിത്യനാഥ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകള്‍ക്ക് വളരാന്‍ വേദിയൊരുക്കുന്നത് പിണറായി വിജയനാണെന്ന് യോഗി ആരോപിച്ചു. മുഖ്യമന്ത്രി ജോലി കൊടുക്കുന്നത് പ്രിയപ്പെട്ടവര്‍ക്കും പാര്‍ട്ടി നോക്കിയുമാണ്. പാവപ്പെട്ട ചെറുപ്പക്കാര്‍ക്ക് ഇവിടെ തൊഴിലില്ല. ‍ഇടതുപക്ഷ സര്‍ക്കാര്‍ കര്‍ഷകരേയും മത്സ്യത്തൊഴിലാളികളേയും വഞ്ചിച്ചു,” യുപി മുഖ്യമന്ത്രി ആരോപിച്ചു.

Read More: ബയോ ബബിളും ക്വാറന്റൈനും മടുത്തു, ഐപിഎല്‍ വേണ്ട ആഷസ് മതി; ജോഷ് ഹെയ്സല്‍വുഡ് വിശ്രമത്തിൽ

“കേരളത്തിലെ ഇടതിനും കോണ്‍ഗ്രസിനും ജനക്ഷേമം അല്ല വലുത്. മറ്റുള്ളവരെ ഭിന്നിപ്പിക്കാനും കൊള്ള നടത്താനുമാണ് ഇരു കൂട്ടര്‍ക്കും താത്പര്യം. മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധമുണ്ടായത് നാണക്കേടാണ്,” യോഗി പറ‍ഞ്ഞു. കേരളത്തിലെ മറ്റ് പാര്‍ട്ടികളെ വിമര്‍ശിച്ച യോഗി കോവിഡ് കാലത്തെ കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളാണ് ജനങ്ങള്‍ക്ക് ഉപകാരപ്രദമായതെന്ന് അവകാശപ്പെട്ടു.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Yogi adityanath on love jihad during kerala election campaign

Next Story
‘വികസനവും ക്ഷേമവും ചര്‍ച്ച ചെയ്യാം’; പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് പിണറായിpinarayi vijayan, പിണറായി വിജയന്‍, opposition, പ്രതിപക്ഷം,ramesh chennithala, രമേശ് ചെന്നിത്തല, no confidence motion, അവിശ്വാസ പ്രമേയ ചര്‍ച്ച, red crescent life mission project, റെഡ് ക്രസന്റ് ലൈഫ് മിഷന്‍ പദ്ധതി, union government, കേന്ദ്ര സര്‍ക്കാര്‍, secretariat fire, iemalayalam, ഐഇമലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express