/indian-express-malayalam/media/media_files/uploads/2021/03/pinarayi-vijayan-1.jpg)
തിരുവനന്തപുരം: വാളയാർ പെൺകുട്ടികളുടെ അമ്മ തനിക്കെതിരെ ധർമ്മടത്ത് മത്സരിക്കുമെന്ന വാർത്തകളെ സ്വാഗതം ചെയ്‌ത് മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പിൽ ആർക്കും മത്സരിക്കാമല്ലോ എന്നാണ് പിണറായി വാർത്താസമ്മേളനത്തിൽ ചോദിച്ചത്. വാളയാർ സംഭവത്തിൽ സർക്കാർ നീതി നിഷേധങ്ങളൊന്നും കാണിച്ചിട്ടില്ലെന്ന് പിണറായി പറഞ്ഞു. പെൺകുട്ടികളുടെ അമ്മയുടെ വികാരത്തിനൊപ്പമാണ് സർക്കാർ എപ്പോഴും നിന്നിട്ടുള്ളത്. പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെട്ടത് അനുസരിച്ചാണ് അന്വേഷണം സിബിഐയ്‌ക്ക് കെെമാറിയത്. ഒരു തരത്തിലും പെൺകുട്ടികളുടെ അമ്മയെ വേദനിപ്പിക്കാൻ ആലോചിച്ചിട്ടില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ എന്നുള്ളതിൽ നിലപാടെടുക്കേണ്ടത് അവരുടെ താൽപര്യമാണെന്നും പിണറായി പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മത്സരിക്കുമെന്ന് ഇന്നാണ് വാളയാർ പെൺകുട്ടികളുടെ അമ്മ പ്രഖ്യാപിച്ചത്. സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്. സമരസമിതിയുമായി ആലോചിച്ചാണ് തീരുമാനം. കുടുംബത്തിനൊപ്പം നില്‍ക്കുമെന്ന വാക്കു പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്‌ദമുയർത്താൻ കിട്ടുന്ന അവസരമാണിതെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.
തെരുവില്‍ സ്വന്തം മക്കള്‍ക്ക് വേണ്ടി തലമുണ്ഡനം ചെയ്‌ത് ഇരിക്കേണ്ട അവസ്ഥ വരുത്തിയ ഡിവൈഎസ്‌പി സോജനും എസ്‌ഐ ചാക്കോയും ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ സര്‍വീസിലുണ്ടാവാന്‍ പാടില്ലെന്നും അതാണ് മത്സരിക്കാന്‍ കാരണമെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. ഫെബ്രുവരിയില്‍ ഈ ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ നല്‍കണം എന്നാവശ്യപ്പെട്ട് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അമ്മ ജനുവരി 26 മുതല്‍ പാലക്കാട് വഴിയോരത്ത് സത്യഗ്രഹ സമരം നടത്തുകയാണ്.
Read More: വിജയസാധ്യതയല്ല, മത്സരസാധ്യത; തൃശ്ശൂരില്‍ നിന്ന് മത്സരിക്കണമെന്നത് മോദിയുടെ ആഗ്രഹം: സുരേഷ് ഗോപി
കേരളത്തിലെ മുഴുവന്‍ കുട്ടികളുടെയും നീതിക്ക് വേണ്ടിയാണ് ധര്‍മ്മടത്തെ മത്സരമെന്ന് സമരസമിതി ചെയര്‍മാന്‍ സി.ആര്‍.നീലകണ്ഠന്‍ പറഞ്ഞു. വാളയാര്‍ കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടുള്ള വാളയാര്‍ നീതിയാത്രയുടെ സമാപനത്തോടൊപ്പമാണ് മുഖ്യമന്ത്രിക്കെതിരെ മല്‍സരിക്കുമെന്ന് കുട്ടികളുടെ അമ്മ പ്രഖ്യാപിച്ചത്.
തീരുമാനത്തെ പിന്തുണച്ച് കൊണ്ട് യുഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്. ഉചിതമായ തീരുമാനമാണെന്നും പിന്തുണയ്ക്കണമോ എന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടത്ത് നാമനിർദേശ പത്രിക സമര്‍പ്പിച്ചത്. കണ്ണൂര്‍ ജില്ലയിലെ സിപിഎമ്മിന്റെ ഉറച്ച സീറ്റുകളിലൊന്നാണ് ധര്‍മ്മടം. ധര്‍മ്മടത്തടക്കം ഏഴു സീറ്റുകളില്‍ കോണ്‍ഗ്രസും ഇന്ന് സ്ഥാനാർഥി പ്രഖ്യാപനം നടത്തും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.