Latest News
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍
മുഖ്യമന്ത്രിയുടേത് പൊളിറ്റിക്കൽ ക്രിമിനലിന്റെ ഭാഷ, മറുപടിയുമായി കെ.സുധാകരൻ
കെ.സുധാകരനെതിരായ പ്രതികരണം നിലവാരമില്ലാത്തത്, മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല
ട്രാക്കിലെ ഇതിഹാസത്തിന് വിട; മില്‍ഖ സിങ് അന്തരിച്ചു

ബംഗാളില്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; ഏറ്റുമുട്ടി ബിജെപിയും തൃണമൂലും

ബംഗാളിലെ ബിജെപി – തൃണമൂല്‍ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് പരസ്യ പ്രചാരണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മൂക്കുകയറിട്ടത്

Mamata Banerjiee, Bengal, BJP, TMC

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ അവസാന ഘട്ട വോട്ടെടുപ്പിന് മുന്നോടിയായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക ഇടപെടലിനെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ പരസ്യ പ്രചാരണം ഒരു ദിവസം വെട്ടിക്കുറച്ചിരുന്നു. വെള്ളിയാഴ്ച അവസാനിക്കേണ്ട പരസ്യ പ്രചാരണം വ്യാഴാഴ്ച രാത്രിയോടെ അവസാനിപ്പിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. ബംഗാളിലെ ബിജെപി – തൃണമൂല്‍ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് പരസ്യ പ്രചാരണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മൂക്കുകയറിട്ടത്. ഇന്ന് രാത്രി പത്ത് വരെയാണ് പരസ്യ പ്രചാരണം അനുവദിച്ചിരിക്കുന്നത്. ഞായറാഴ്ചയാണ് ബംഗാളിലെ ശേഷിക്കുന്ന ഒന്‍പത് ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കുക. ആർട്ടിക്കൾ 324 ന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. രാജ്യത്ത് ആദ്യമായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യ പ്രചാരണം വെട്ടിക്കുറയ്ക്കുന്നത്. വിദ്യാസാഗർ പ്രതിമ തകർക്കപ്പെട്ട സംഭവത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ അപലപിച്ചു.

Read More: ‘ബംഗാളിലെ ആക്രമണങ്ങള്‍ ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ ഉള്ളതിന് സമാനം’; ബിജെപിക്കെതിരെ മമത

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ കഴിഞ്ഞ ദിവസം ബംഗാളില്‍ വ്യാപക അക്രമങ്ങള്‍ ഉണ്ടായി. ഈ സാഹചര്യം കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടിരിക്കുന്നത്. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോയ്ക്കിടെയാണ് കഴിഞ്ഞ ദിവസം അക്രമങ്ങളുണ്ടായത്. അതിനു പിന്നാലെ ബിജെപി – തൃണമൂല്‍ നേതാക്കള്‍ പരസ്പരം വിമര്‍ശിച്ച് രംഗത്തെത്തി. മമത ബാനര്‍ജിയും നരേന്ദ്ര മോദിയും തമ്മില്‍ വാക്‌പോരും ഉണ്ടായി.

Read More: ബംഗാളിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മൂക്കുകയര്‍; പരസ്യ പ്രചാരണം വെട്ടിക്കുറച്ചു

അതേസമയം, ബംഗാളിലെ ഈശ്വര ചന്ദ്ര വിദ്യാസാഗർ പ്രതിമ തകർക്കുന്ന യുവാക്കളുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. കാവി വസ്ത്രം ധരിച്ചെത്തിയവരും കാവി തലപ്പാവ് വച്ച ഒരു യുവാവുമാണ് ആക്രണം നടത്തുന്ന ദൃശ്യങ്ങളിലുള്ളത്. കാവി തലപ്പാവ് ധരിച്ച വ്യക്തി വിദ്യാസാഗർ പ്രതിമ തകർക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വീഡിയോ ദൃശ്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.

പുറത്തുനിന്ന് ഗുണ്ടകളെ കൊണ്ടുവന്നാണ് ബംഗാളില്‍ ബിജെപി അക്രമങ്ങള്‍ നടത്തിയതെന്ന് മമത ബാനർജി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ ഉള്ളതിന് സമാനമായ ആക്രമങ്ങളാണ് ബിജെപി ബംഗാളില്‍ നടത്തുന്നതെന്നും മമത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലുണ്ടായ ആക്രമണങ്ങള്‍ കരുതിക്കൂട്ടിയുള്ള പദ്ധതിയാണെന്ന് മമത പറഞ്ഞു. ആക്രമണങ്ങളുടെ പേരില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്നും മമത വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Read More Election News Here

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയും മമത വിമര്‍ശനമുന്നയിച്ചു. കമ്മീഷന്‍ രാഷ്ട്രീയ പ്രേരിതമായാണ് പ്രവര്‍ത്തിക്കുന്നത്. കമ്മീഷന്റെ നടപടികള്‍ അധാര്‍മികവും അന്യായവുമാണ്. അടുത്ത ദിവസം നടക്കേണ്ട പ്രധാനമന്ത്രിയുടെ രണ്ട് തിരഞ്ഞെടുപ്പ് റാലികള്‍ പൂര്‍ത്തിയാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവാദം നല്‍കിയെന്നും മമത കുറ്റപ്പെടുത്തി.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: West bengal bjp tmc fight election campaign will end today lok sabha election

Next Story
‘ബംഗാളിലെ ആക്രമണങ്ങള്‍ ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ ഉള്ളതിന് സമാനം’; ബിജെപിക്കെതിരെ മമതMamata
The moderation of comments is automated and not cleared manually by malayalam.indianexpress.com