Kerala Election Results 2021 Highlights: എക്സിറ്റ് പോളുകള്‍ ശക്തമായ പോരാട്ടം പ്രവചിച്ച പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് 210ൽ അധികം സീറ്റില്‍. ബിജെപി മുന്നേറ്റം 77 സീറ്റുകളിൽ ഒതുങ്ങുന്ന കാഴ്ചയാണ് കാണുന്നത്. അതേസമയം മുഖ്യമന്ത്രി മമത ബാനര്‍ജി നന്ദിഗ്രാമില്‍ സുവേന്ദു അധികാരിക്കെതിരെ 1736 വോട്ടുകൾക്ക് തോറ്റു. വിവിപാറ്റ് മെഷീനിലെ വോട്ടുകൾ കൂടി എണ്ണിയ ശേഷം ഔദ്യോഗിക ഫല പ്രഖ്യാപനം ഉണ്ടായേക്കും.
അതിനിടയിൽ റീകൗണ്ടിങ് ആവശ്യപ്പെട്ട് ടിഎംസി നേതാക്കൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ കാണുന്നു. കൊൽക്കത്തയിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലാണ് ചർച്ച നടക്കുന്നത് എന്നാണ് റിപ്പോർട്ട്. കഴിഞ്ഞതവണ ഭവാനിപൂരില്‍നിന്ന് തിരെഞ്ഞടുക്കപ്പെട്ട മമത ഇത്തവണ സുവേന്ദുവിനെ നേരിടാന്‍ നന്ദിഗ്രാമിലേക്കു മാറുകയായിരുന്നു. മമതയുടെ മുന്‍ വലംകൈയായ സുവേന്ദു തിരഞ്ഞെടുപ്പിനു തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
വൈകുന്നേരം 8:00 വരെയുള്ള കണക്കുകള്‍ അനുസരിച്ച് ടിഎംസി 210 സീറ്റിലും ബിജെപി 77 സീറ്റിലും മുന്നിലാണ്. അതേസമയം കോണ്‍ഗ്രസ്-ഇടത്-ഐ.എസ്.എഫ് സഖ്യത്തിന്റെ പ്രകടനം നിരാശാജനകമാണ്. ഈ സഖ്യത്തിന് അഞ്ച് സീറ്റില്‍ മാത്രമാണ് മുന്നേറാന്‍ കഴിഞ്ഞത്.
തമിഴ്നാട്ടില്‍ ഡിഎംകെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഒരുക്കത്തിലാണെങ്കിലും എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചപോലെയുള്ള അത്ര മെച്ചപ്പെട്ടതല്ല പ്രകടനം. നിലവിലെ ലീഡ് അനുസരിച്ച് 146 സീറ്റുകളില്‍ ഡിഎംകെ സഖ്യം വിജയമുറപ്പിക്കാൻ സാധ്യതയുണ്ട്. അതേസമയം, എഐഎഡിഎംകെ സഖ്യം 86 സീറ്റില്‍ ലീഡ് ചെയ്യുന്നു. 234 അംഗ സഭയില്‍ 118 സീറ്റാണ് കേവല ഭൂരിപക്ഷത്തിനുവേണ്ടത്.
അസമില്‍ ബിജെപി രണ്ടാംവട്ടം അധികാരത്തിലെത്തുകയാണു ബിജെപി സഖ്യം. 126 അംഗ സഭയില്‍ 77 സീറ്റുകളില്‍ ലീഡ് വിജയം നേടി ബിജെപി സഖ്യം അധികാരത്തിൽ എത്തുമെന്നാണ് കാണുന്നത്. കോണ്‍ഗ്രസ് സഖ്യം 48 സീറ്റുകളിലാണു മുന്നിട്ടുനില്‍ക്കുന്നത്.
Also Read:Kerala Election Results 2021 Live Updates: പത്ത് ജില്ലകളില്‍ മുന്നേറ്റം, കേരളം തുടര്‍ഭരണത്തിലേക്ക്
പുതുച്ചേരിയില്‍ എന്‍ ആര്‍ കോണ്‍ഗ്രസ് സഖ്യത്തിനാണു മുന്നേറ്റം. ഇതോടെ കര്‍ണാടയക്കുശേഷം രണ്ടാമത്തെ ബിജെപി സര്‍ക്കാര്‍ പുതുച്ചേരിയില്‍ വരുമെന്ന് ഉറപ്പായി. 11 സീറ്റുകളിലാണ് എന്‍ഡിഎയുടെ മുന്നേറ്റം. കോണ്‍ഗ്രസ് സഖ്യം ആറ് സീറ്റുകളിലാണു മുന്നിട്ടുനില്‍ക്കുന്നത്. 30 അംഗ നിയമസഭയിലെ 17 സീറ്റുകളിലെ ഫലസൂചനകളാണ് ലഭ്യമായിട്ടുളളത്. വോട്ടെണ്ണല്‍ വളരെ പതുക്കെയാണു പുരോഗമിക്കുന്നത്.
എക്‌സിറ്റ് പ്രവചനങ്ങളെ ഒരു പരിധിവരെ ശരിവയ്ക്കുന്നതാണ് നിലവില്‍ പുറത്തുവന്ന ഫലസൂചനകള്‍. ബംഗാളില്‍ കടുത്ത പോരോട്ടത്തിനൊടുവില്‍ തൃണമൂല്‍ അധികാരം നിലനിര്‍ത്തുമെന്നും തമിഴ്‌നാട് ഡിഎംകെ സഖ്യവും പുതുച്ചേരി എന്‍ആര്‍ കോണ്‍ഗ്രസ്-ബിജെപി സഖ്യം പിടിച്ചെടുക്കുമെന്നുമാണ് പിടിച്ചെടുക്കുമെന്നുമാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. അസം ബിജെപി വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു.
കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ കമൽ ഹാസനെ തോൽപ്പിച്ച് ബിജെപി സ്ഥാനാർത്ഥി വാനതി ശ്രീനിവാസൻ.
നന്ദിഗ്രാമിലെ എസി 210 ലെ പോസ്റ്റൽ ബാലറ്റ് ഉൾപ്പടെ ഉടനെ റീകൗണ്ടിങ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കത്തയച്ച് തൃണമൂൽ കോൺഗ്രസ്
വിവിപാറ്റ് വോട്ടുകൾ എണ്ണുന്ന നന്ദിഗ്രാമിൽ സുവേന്ദു അധികാരിക്കെതിരെ നേരിയ ലീഡ് നേടി മമത ബാനർജി

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ ഡിഎംകെയുടെ വിജയത്തിൽ എം.കെ സ്റ്റാലിനെ അഭിനന്ദിച്ച് തമിഴ് നടൻ രജനികാന്തും. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിൽ ആത്മാർത്ഥമായി സ്റ്റാലിനെ അഭിനന്ദിക്കുന്നു എന്ന് പറഞ്ഞ അദ്ദേഹം, സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും തൃപ്തിപ്പെടുത്തി പേര് സമ്പാദിക്കാൻ കഴിയട്ടെ എന്നും ആശംസിച്ചു.
നന്ദിഗ്രാമിൽ മമത പരാജയപ്പെട്ടു എന്ന വാർത്തകൾക്ക് പുറമെ റീകൗണ്ടിങ് ആവശ്യപ്പെട്ട് ടിഎംസി നേതാക്കൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ കാണുന്നു. കൊൽക്കത്തയിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലാണ് ചർച്ച നടക്കുന്നത്.
നന്ദിഗ്രാമിൽ മമത ബാനർജിയെ ബിജെപിയുടെ സുവേന്ദു അധികാരി തോൽപ്പിച്ചു. ഇലക്ഷൻ കമ്മീഷന്റെ കണക്ക് പ്രകാരം നന്ദിഗ്രാമിൽ സുവേന്ദു അധികാരിക്ക് 1736 വോട്ടുകളുടെ ഭൂരിപക്ഷമുണ്ട്. വിവിപാറ്റ് മെഷീനിലെ വോട്ടുകൾ കൂടി എണ്ണിയ ശേഷം ഔദ്യോഗിക ഫലമറിയും.
നന്ദിഗ്രാമിലെ ജനങ്ങളുടെ വിധി എന്ത് തന്നെയായാലും അംഗീകരിക്കുമെന്ന് മമത ബാനർജി. ''ഒരു പോരാട്ടത്തിൽ എന്തെങ്കിലും ഒക്കെ ത്യജിക്കേണ്ടിവരും. ഈ യുദ്ധത്തിൽ ഞാൻ നന്ദിഗ്രാമിന് വേണ്ടി പോരാടി. ജനങ്ങളുടെ വിധി എന്ത് തന്നെയായാലും ഞാൻ അംഗീകരിക്കും. ഫലം പരിശോധിച്ച ശേഷം വേണമെങ്കിൽ കോടതിയെ സമീപിക്കും. ചില കൃതിമങ്ങൾ നടന്നിട്ടുണ്ട് ഞാൻ അത് തെളിയിക്കും'' മമത പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം നന്ദിഗ്രാമിൽ പതിനായിരത്തിലധികം വോട്ടുകൾക്ക് സുവേന്ദു അധികാരി മുന്നിലാണ്. നേരത്തെ മമത ജയിച്ചു എന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിനെ വോട്ട് ചെയ്ത് വിജയിപ്പിച്ച എല്ലാ വോട്ടർമാർക്കും നന്ദി പറഞ്ഞ് ഡിഎംകെ നേതാവ് എം.കെ സ്റ്റാലിൻ. തന്റെ 50 വർഷം നീണ്ട രാഷ്ട്രീയ പ്രവർത്തനത്തിനും പ്രവർത്തനങ്ങൾക്കും ജനങ്ങൾ തന്ന അംഗീകാരമായാണ് ഈ ജയത്തെ കാണുന്നതെന്ന് പറഞ്ഞ അദ്ദേഹം, ജനങ്ങൾക്ക് വേണ്ടി നീതിപൂർവ്വം പ്രവർത്തിക്കുമെന്നും ട്വീറ്ററിൽ കുറിച്ചു. ഒപ്പം തനിക്ക് ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദിയും പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിൽ ഒടുവില ലഭ്യമായ കണക്ക് പ്രകാരം, അസം നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എൻഡിഎക്ക് രണ്ട് സീറ്റിൽ ജയം, 73 സീറ്റിൽ ലീഡ്. കോൺഗ്രസ്സ് 20 സീറ്റിലാണ് ലീഡ് ചെയ്യുന്നത്.

നന്ദിഗ്രാമിലെ വോട്ടെണ്ണൽ പൂർത്തിയായിട്ടില്ലെന്നും, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും തൃണമൂൽ കോൺഗ്രസ്സിന്റെ ട്വീറ്റ്. നേരത്തെ നന്ദിഗ്രാമിൽ മമത 1200 വോട്ടുകൾക്ക് ജയിച്ചു എന്ന വാർത്ത പുറത്തുവന്നിരുന്നു.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ ഡിഎംകെയുടെ വിജയത്തിൽ എം.കെ സ്റ്റാലിനെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി. തമിഴ്‌നാട്ടിലെ ജനങ്ങൾ മാറ്റത്തിനായാണ് വോട്ട് ചെയ്തതെന്നും അത് നേടിയെന്നും രാഹുൽ ട്വീറ്റിൽ കുറിച്ചു.
ബംഗാളിൽ ബിജെപിക്ക് എതിരെ നിയമസഭാ തിരഞ്ഞെടുപ്പിൽ പടവെട്ടി വിജയിച്ചു വന്ന മമത ബാനർജിയെ പുകഴ്ത്തി ശിവസേന എംപി സഞ്ജയ് റാവത്ത്. 'മമത ബംഗാളിലെ കടുവ'യാണെന്നാണ് രാജ്യസഭാ എംപിയായ സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തത്. മമതയെ തോൽപ്പിക്കാൻ എളുപ്പമായിരുന്നില്ല എന്നാലും ബിജെപി നന്നായി പരിശ്രമിച്ചെന്നും റാവത്ത് പറഞ്ഞു.
ഈ വിജയം ബംഗാളിന്റെ വിജയമെന്ന് മമത ബാനർജി. കാളിഘട്ടിലെ വസതിയിൽ പാർട്ടി പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മമത ബാനർജി. എല്ലാ പാർട്ടി പ്രവർത്തകരോടും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും. ആറു മണിക്ക് മാധ്യമങ്ങളെ കാണുമെന്നും മമത പറഞ്ഞു. വിജയാഹ്ലാദ പ്രകടനങ്ങൾ ഇപ്പോൾ ഇല്ലന്നും അത് പിന്നീട് തീരുമാനിക്കാമെന്നും മമത പ്രവർത്തകരോട് പറഞ്ഞു.
പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ചു സീറ്റുകളിൽ വിജയിച്ച് ഓൾ ഇന്ത്യ എൻആർ കോൺഗ്രസ്സ്. രണ്ടു സീറ്റുകളിൽ ലീഡ് നിലർനിർത്തുന്നു. ഇവരുടെ സഖ്യ കക്ഷിയായ ബിജെപി 3 സീറ്റ് നേടിയപ്പോൾ എതിരാളികളായ ഡിഎംകെ-കോൺഗ്രസ്സ് സഖ്യം ഒരു സീറ്റ് നേടി നാല് സീറ്റിൽ ലീഡ് ചെയ്യുകയും ചെയ്യുന്നു.
പശ്ചിമ ബംഗാളിലെ നന്ദിഗ്രാം മണ്ഡലത്തിൽ 1200 വോട്ടുകൾക്ക് ജയിച്ച് മമത ബാനർജി. ബിജെപിയുടെ സുവേന്ദു അധികാരിയെ ആണ് പരാജയപ്പെടുത്തിയത്.
അസമിലെ വിജയത്തിൽ മുഖ്യമന്ത്രി സർബാനന്ദ സനോവോളിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അഭിനന്ദിച്ച് രാജ്‌നാഥ് സിങ്. രണ്ടാം തവണയും ബിജെപിയെ ജനങ്ങൾ തിരഞ്ഞെടുത്തത് മോദി സർക്കാരിന്റെയും അസം സർക്കാരിന്റെയും നയങ്ങൾ കാരണമാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
വോട്ടെണ്ണലുമായി ബന്ധപ്പെട്ട് വോട്ടിങ് കേന്ദ്രങ്ങളിലുള്ളവരെ നിരീക്ഷിക്കണമെന്ന് എം.കെ സ്റ്റാലിന്റെ ട്വീറ്റ്. “എല്ലാ വോട്ടും എണ്ണി കഴിയാതെ ആരും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് പുറത്തു പോകാൻ അനുവദിക്കരുത്. ജയിച്ച ശേഷം സർട്ടിഫിക്കറ്റ് ലഭിക്കാൻ എന്തെങ്കിലും താമസമുണ്ടെങ്കിൽ അധികാരികളെ ബന്ധപ്പെടണം'' സ്റ്റാലിൻ ട്വീറ്റ് ചെയ്‌തു. പ്രവർത്തകരോട് വിജയാഘോഷങ്ങൾ ഒഴിവാക്കണമെന്നും സ്റ്റാലിൻ അഭ്യർത്ഥിച്ചു.
അസമിൽ ബിജെപി 57 സീറ്റിൽ ലീഡ് ചെയ്യുമ്പോൾ വിജയം ആഘോഷിച്ച് ബിജെപി പ്രവർത്തകർ. ഗുവാഹത്തിയിലെ പാർട്ടി ഓഫീസിൽ ലഡു വിതരണം ചെയ്താണ് ബിജെപിയുടെ ആഘോഷം.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്ക് പ്രകാരം 120 സീറ്റിൽ ലീഡ് നിലനിർത്തി ഡിഎംകെ. 81 സീറ്റിലാണ് എഐഎഡിഎംകെ ലീഡ് ചെയ്യുന്നത്

അസമിൽ പ്രതിപക്ഷ പാർട്ടികളുടെ മഹാസഖ്യം ജയിക്കുമെന്ന് കോൺഗ്രസ്സ്. വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ ആത്മവിശ്വാസത്തോടെയാണ് കോൺഗ്രസ്സ്. എന്നാൽ അസമിൽ ബിജെപി നയിക്കുന്ന എൻഡിഎ സഖ്യം 74 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസ്സ് നയിക്കുന്ന മഹാ സഖ്യത്തിന്റെ ലീഡ് 55 സീറ്റുകളിൽ മാത്രമാണ്.
പതിനാറു റൗണ്ടുകൾ കഴിയുമ്പോൾ നന്ദിഗ്രാമിൽ മമത ബാനർജിയെക്കാൾ 6 വോട്ടിന് സുവേന്ദു അധികാരി മുന്നിലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്ക്.
ഡിഎംകെയുടെ വിജയത്തിൽ എം.കെ സ്‌റ്റാലിന് അഭിനന്ദനങ്ങൾ അർപ്പിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും.
തൗസൻഡ് ലൈറ്റ്സ് മണ്ഡലത്തിൽ ലീഡ് ഉയർത്താനാകാതെ ബിജെപി സ്ഥാനാർത്ഥിയും നടിയുമായ ഖുശ്‌ബു. അവസാന വിവരം ലഭിക്കുമ്പോൾ 2000 വോട്ടുകൾക്ക് ഡിഎംകെ സ്ഥാനാർഥി ഏഴിലൻ നാഗനാഥന് പുറകിലാണ് ഖുശ്‌ബു
അധിക ലോഡ് കാരണം തിരഞ്ഞെടുപ്പ് കമ്മീഷൻ സെർവറിന്റെ വേഗത കുറഞ്ഞെന്ന് കമ്മീഷൻ. പ്രശ്നങ്ങളില്ലാതെ വോട്ടെണ്ണൽ പുരോഗമിക്കുകയാണെന്നും എന്നാൽ സെർവർ വേഗത കുറഞ്ഞെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്ക് പ്രകാരം 200 സീറ്റിൽ ലീഡ് നിലനിർത്തി തൃണമൂൽ കോൺഗ്രസ്സ്. 83 സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്.

അസമിൽ വോട്ടെണ്ണൽ പുരോഗമിക്കെ ആത്മവിശ്വാസത്തോടെ മുഖ്യമന്ത്രി സർബാനന്ദ സനോവോൾ. “അസമിലെ ജനങ്ങൾ ബിജെപി സർക്കാരിനെ തിരഞ്ഞെടുക്കുന്നത് ഇത് രണ്ടാം തവണയാണ്. വോട്ടെണ്ണൽ തുടരുകയാണ് എന്നാൽ ബിജെപി രണ്ടാം തവണയും സർക്കാർ രൂപീകരിക്കുമെന്നത് ഉറപ്പായി” മുഖ്യമന്ത്രി സർബാനന്ദ സനോവോൾ ആദ്യ പ്രതികരണമായി പറഞ്ഞു.
തമിഴ്നാട്ടിലെ ഡിഎംകെയുടെ വിജയത്തിൽ ഡിഎംകെ നേതാവ് എം.കെ സ്റ്റാലിന് അഭിനന്ദനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ.
ഇലക്ഷൻ കമ്മീഷൻ കണക്ക് പ്രകാരം തമിഴ്നാട്ടിലെ 119 മണ്ഡലങ്ങളിൽ ലീഡുമായി ഡിഎംകെ. കോൺഗ്രസ്സ് 12 മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നു. 82 മണ്ഡലങ്ങളിലാണ് എഐഎഡിഎംകെ ലീഡ്.

അസമിൽ ഭരണം തുടരാൻ ബിജെപി നയിക്കുന്ന എൻഡിഎ, 77 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസ്സ് നയിക്കുന്ന മഹാ സഖ്യം 40 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ബിജെപി 62 സീറ്റുകളിലും സഖ്യകക്ഷികളായ അസോം ഗണ പരിഷത് 10 സീറ്റ്, യുണൈറ്റഡ് പാർട്ടി, ലിബറൽ 7 സീറ്റുകളിലും ലീഡ് ചെയ്യുന്നു.
മമത ബാനർജിക്ക് അഭിനന്ദനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും.
മമത ബാനർജിയുടെ വിജയത്തിൽ അഭിനന്ദനവുമായി ശരത് പവാറിന്റെ ട്വീറ്റ്.
ആറ് റൗണ്ടുകൾ കഴിയുമ്പോൾ കോയമ്പത്തൂർ സൗത്തിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി മയൂര എസ് ജയകുമാറിനെതിരെ 2,700 വോട്ടുകളുടെ ലീഡ് നേടി കമൽ ഹാസൻ.
തിരഞ്ഞെടുപ്പ് വിജയാഘോഷങ്ങളിൽ പങ്കെടുക്കുന്നവർക്കെതിരെ കേസെടുക്കാൻ ഇലക്ഷൻ കമ്മീഷൻ ഉത്തരവ്. ഇന്ന് ഫലം വരുന്ന അഞ്ച് സംസ്ഥനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് ഇതു സംബന്ധിച്ച ഉത്തരവ് ഇലക്ഷൻ കമ്മീഷൻ നൽകി.
തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിൽ 232 മണ്ഡലങ്ങളിലെ ഇലക്ഷൻ കമ്മീഷൻ പുറത്തുവിട്ട കണക്ക്. ഡിഎംകെ 118 സീറ്റ്, എഐഎഡിഎംകെ 80 സീറ്റ്, കോൺഗ്രസ്സ് 12, പിഎംകെ 10, ബിജെപി നാല് മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നു.

ബംഗാളിൽ നേട്ടമുണ്ടാക്കാനാകാതെ സിപിഎം യുവ നിര, നന്ദിഗ്രാമിൽ മീനാക്ഷി മുഖർജി, ജാമുറിയയിൽ ഐഷേ ഘോഷ്, സിംഗുരിൽ ശ്രീജൻ ഭട്ടചാര്യ എന്നിവർ പിന്നിൽ
അസമിലെ ഏറ്റവും പുതിയ ലീഡ് നില – എൻഡിഎ – 79 മഹാസഖ്യം – 38
ബംഗാളിൽ 200 സീറ്റുകളിൽ ലീഡ് ചെയ്ത് തൃണമൂൽ കോൺഗ്രസ്സ്. ബിജെപി ലീഡ് 90 സീറ്റുകളിൽ. നന്ദിഗ്രാമിൽ സുവേന്ദു അധികാരിക്ക് എതിരെ മമതയ്ക്ക് ലീഡ്.
പുതുച്ചേരിയിൽ ലീഡ് നേടി എഐഡിഎംകെ – ബിജെപി സഖ്യം, 11 സീറ്റുകളിലാണ് ലീഡ്. കോൺഗ്രസ്സ് സഖ്യം 6 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ഇവിടെ പോളിങ് പതിയെ ആണ് പുരോഗമിക്കുന്നത്. 30 സീറ്റുകളിൽ 17 സീറ്റുകളിലെ ലീഡ് നില മാത്രമാണ് പുറത്തു വന്നിരിക്കുന്നത്.
ബംഗാളിൽ 198 സീറ്റുകളിൽ ലീഡ് ചെയ്ത് തൃണമൂൽ കോൺഗ്രസ്സ്. ബിജെപി 79 സീറ്റിലും ലീഡ് ചെയ്യുന്നു.

കേരളത്തിന് പുറമെ അസമിലും നേട്ടമുണ്ടാകാനാകാതെ കോൺഗ്രസ്സ്. ബിജെപി 60 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ. 27 സീറ്റിൽ മാത്രമാണ് കോൺഗ്രസ്സ് ലീഡ്.
ബംഗാളിൽ 95 സീറ്റിൽ മാത്രം ലീഡ് ചെയ്ത് ബിജെപി. ബിജെപി 200 സീറ്റ് നേടും എന്ന് അമിത് ഷാ പറയുന്ന വീഡിയോ ട്വീറ്റ് ചെയ്ത് തൃണമൂൽ കോൺഗ്രസ്സ് നേതാവ് ഡെറിക് ഒബ്രിയാൻ
തമിഴ്നാട് അഞ്ച് സീറ്റുകളിൽ ബിജെപിക്ക് ലീഡ്. തിരുനൽവേലി, ധാരാപുരം. ഹാർബൗർ, നീൽഗിരി, കന്യാകുമാരി എന്നീ മണ്ഡലങ്ങളിലാണ് ലീഡ്.
തമിഴ്നാട്ടിൽ ഡിഎംകെ 111 ഉം കോൺഗ്രസ് 10 ഉം സീറ്റിൽ മുന്നിൽ. ബിജെപിയ്ക്ക് അഞ്ചിടത്ത് ലീഡ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കഴിഞ്ഞിരുന്നില്ല.
പുതുച്ചേരിയിൽ എൻആർ കോൺഗ്രസ്-ബിജെപി സഖ്യം ബഹുദൂരം മുന്നിൽ. കർണാടകയ്ക്കുശേഷം ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ ബിജെപി സർക്കാർ പുതുച്ചേരിയിൽ നിലവിൽ വരും.
തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യം 137 സീറ്റിലും എഐഎഡിഎംകെ സഖ്യം 95 സീറ്റിലും മുന്നില്‍. 234 അംഗ സഭയില്‍ 118 സീറ്റാണ് കേവല ഭൂരിപക്ഷത്തിനുവേണ്ടത്.
പശ്ചിമബംഗാളില്‍ ആദ്യ ഫല സൂചനകള്‍ പ്രകാരം തൃണമൂല്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം കടന്നു. തപാല്‍ വോട്ടുകള്‍ എണ്ണുന്നത് 70 ശതമാനം പൂര്‍ത്തിയായപ്പോള്‍ കേവല ഭൂരിപക്ഷമായ 147 സീറ്റ് തൃണമൂല്‍ കടന്നതായാണു വിവരങ്ങള്‍.
നന്ദിഗ്രാമില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് തിരിച്ചടി. 3,000 വോട്ടിന് സുവേന്ദു അധികാരി ലീഡ് ചെയ്യുന്നു.
ഡിഎംകെ – 119
എഐഡിഎംകെ – 92
എന്‍ആര്‍സി – 9
കോണ്‍ഗ്രസ് സഖ്യം – 5
ഡിഎംകെ – 75
എഐഡിഎംകെ – 65