/indian-express-malayalam/media/media_files/uploads/2018/12/kadakampally-surendran1.jpg)
കണ്ണൂര്‍: ക്ഷേമ പെന്‍ഷനുകള്‍ കൃത്യമായി വീട്ടിലെത്തിക്കുന്ന പിണറായി വിജയന് വോട്ട് ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇക്കാര്യം പെന്‍ഷന്‍ വാങ്ങുന്ന വീട്ടുകാരോട് പറയണമെന്നും കടകംപള്ളി സുരേന്ദ്രന്‍ കണ്ണൂരിലെ വെള്ളാവില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ചു.
കടകംപള്ളി സുരേന്ദ്രന്‍ പ്രസംഗിച്ചത് ഇങ്ങനെ; "600 രൂപ 1200 രൂപയാക്കി പെന്‍ഷന്‍ വീട്ടില്‍ കൃത്യമായി എത്തിക്കുന്ന പിണറായി വിജയന് വോട്ട് കൊടുക്കാന്‍ നിങ്ങള് പറയണം. ഇല്ലെങ്കില്‍ ദൈവം ചോദിക്കുമെന്ന് അവരോട് പറഞ്ഞാല്‍ മതി. ഈ പൈസയും വേടിച്ചിട്ട് വോട്ട് ചെയ്തില്ലെങ്കില്‍ ഇതെല്ലാം കണ്ടുകൊണ്ട് ഒരാള്‍ മുകളിലിരിപ്പുണ്ട്. നിശ്ചയമായിട്ടും ചോദിച്ചിരിക്കുമെന്ന് പറയാന്‍ നമുക്ക് സാധിക്കണം. നമ്മളിത് പറഞ്ഞില്ലെങ്കില്‍ ബിജെപിക്കാരും കോണ്‍ഗ്രസുകാരും പോയി വേറെ എന്തെങ്കിലും പറഞ്ഞ് ഈ പാവപ്പെട്ടവരെ പറ്റിക്കും."
ഇത്തവണത്തെ ബജറ്റിലാണ് സംസ്ഥാന സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന്‍ വീണ്ടും വര്‍ധിപ്പിച്ചത്. നൂറ് രൂപയാണ് ഈ വര്‍ഷം വര്‍ധിപ്പിച്ചത്. കഴിഞ്ഞ ബജറ്റിലും 100 രൂപ വര്‍ധിപ്പിച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ് ക്ഷേമ പെന്‍ഷന്‍ 1000 രൂപയായി ഉയര്‍ത്തിയത്. കഴിഞ്ഞ ബജറ്റില്‍ 100 രൂപ വര്‍ധിപ്പിച്ച് ഇത് 1,100 രൂപയാക്കി. ഇപ്പോള്‍ വീണ്ടും 100 രൂപ വര്‍ധിപ്പിച്ചു. ഇടത് സർക്കാർ അധികാരത്തിലെത്തുമ്പോൾ ക്ഷേമ പെൻഷൻ തുക 600 രൂപയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us/indian-express-malayalam/media/media_files/uploads/2019/03/election-news.jpg)