ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയുടെ കൂടെ കോണ്‍ഗ്രസ് ഉണ്ടെന്ന് പ്രഖ്യാപിക്കുകയാണ് തന്റെ വയനാട് സ്ഥാനാർഥിത്വത്തിലൂടെ ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തങ്ങളെ അവഗണിക്കുകയാണെന്ന വികാരം ദക്ഷിണേന്ത്യയില്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കുന്ന വേദിയില്‍ വച്ചായിരുന്നു രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിനെ കുറിച്ച് നിലപാട് വ്യക്തമാക്കിയത്.

Read: തൊഴിലില്ലായ്മയും കാർഷിക പ്രതിസന്ധിയും മുഖ്യ വിഷയം; കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കി

‘ദക്ഷിണേന്ത്യയില്‍ ഒട്ടാകെ അവഗണിക്കപ്പെടുന്നു എന്ന വികാരമുണ്ട്. അവരുടെ കൂടെ കോണ്‍ഗ്രസുണ്ടെന്ന് എനിക്ക് കാണിച്ച് കൊടുക്കണം. രാജ്യത്തൊട്ടാകെ ഇടതുമായി കോണ്‍ഗ്രസിന് സഖ്യമുളളതായാണ് എനിക്ക് കാണാനാവുന്നത്. അതുകൊണ്ട് തന്നെ വയനാട്ടിലെ സീറ്റിന്റെ കാര്യത്തില്‍ യാതൊന്നും അസ്വാഭാവികമായി ഇല്ല.’ രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

‘ഒന്നാമത്തെ പണി മോദിയെ തോല്‍പിച്ച് രാജ്യത്തെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുക എന്നതാണ്. പല സംസ്ഥാനങ്ങളിലും മതേതര പ്രതിപക്ഷ ശക്തികള്‍ ഒന്നിച്ച് തയ്യാറായി കഴിഞ്ഞു. രാജ്യത്തിന്റെ വളര്‍ച്ച, സാമ്പദ് വ്യവസ്ഥയുടെ കെട്ടുറപ്പ്, തൊഴില്‍ വളര്‍ച്ച, ഐക്യം, നീതിയും ന്യായവും എന്നിവയ്ക്ക് വേണ്ടിയാണ് ഞങ്ങള്‍ എല്ലാവരും ഒന്നിക്കുന്നത്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.