തിരുവനന്തപുരം: ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ നടത്തിയ പരാമര്‍ശം അനുചിതമായെന്ന് വി.എസ്.അച്യുതാനന്ദന്‍. ഇത്തരം കാര്യങ്ങളില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ജാഗ്രത പാലിക്കേണ്ടതായിരുന്നു എന്നും വിഎസ് പറഞ്ഞു. ഇത് തിരഞ്ഞെടുപ്പ് ആയുധമാക്കാനാണ് യുഡിഎഫ് ശ്രമം. പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടതായിരുന്നു എന്നും വിഎസ് വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുഡിഎഫ് ഇത് ഉപയോഗിക്കുകയാണെന്നും അത് മലര്‍ന്നു കിടന്ന് തുപ്പുന്നതിനു സമാനമാണെന്നും വി.എസ്. വിമര്‍ശനമുന്നയിച്ചു.

Read More: താമര വരച്ച് തീരും മുന്‍പ് കുടം, പിന്നെ കുടം മായ്ച്ച് താമര; തൃശൂരില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്

അതേസമയം, രമ്യ ഹരിദാസ് നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആലത്തൂര്‍ ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്. രമ്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വിജയരാഘവന്റെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തിയേക്കും.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലും വിജയരാഘവന്റെ പരാമര്‍ശം ചര്‍ച്ചയായി. രമ്യാ ഹരിദാസിനെതിരെ നടത്തിയ പരാമര്‍ശം അനുചിതമായി. തിരഞ്ഞെടുപ്പ് കാലത്ത് ജാഗ്രത പാലിക്കേണ്ടതായിരുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിമര്‍ശനമുണ്ടായി. നേതാക്കള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും സെക്രട്ടറിയേറ്റ് നിര്‍ദേശം.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.