ബിജെപി ക്ഷണം നിരസിച്ച് സെവാഗ്; ഗംഭീര്‍ മത്സരിക്കാന്‍ സാധ്യത

രാഷ്ട്രീയത്തില്‍ എന്നാല്‍ അന്നും ഇന്നും തനിക്ക് താല്‍പര്യമില്ലെന്ന് സെവാഗ്

virender Sehwag, വിരേന്ദർ സെവാഗ്, Gautham Gambhir, ഗംഭീർ, BJP, ബിജെപി, Sehwag BJP, സെവാഗ് ബിജെപി,Loksabha, ie malayalam,

ന്യൂഡല്‍ഹി: ബിജെപിയില്‍ ചേരാനുള്ള ക്ഷണം നിരസിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ്. ബിജെപി ടിക്കറ്റില്‍ മത്സരിക്കാനുള്ള ക്ഷണം സെവാഗ് നിരസിച്ചതായി ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി നേതാവ് പറയുന്നു. അതേസമയം, സെവാഗിന്റെ ഓപ്പണിങ് പങ്കാളിയായിരുന്ന ഗൗതം ഗംഭീര്‍ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ഗൗരവ്വമായി തന്നെ ചിന്തിക്കുന്നുണ്ടെന്നും ഡല്‍ഹിയില്‍ നിന്നും മത്സരിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.

Read More: ‘എന്തു ചെയ്താലും മതിയാകില്ല’; കൊല്ലപ്പെട്ട സൈനികരുടെ കുട്ടികളുടെ പഠന ചെലവ് ഏറ്റെടുത്ത് സെവാഗ്

വെസ്റ്റ് ഡല്‍ഹിയില്‍ നിന്നും സെവാഗ് മത്സരിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. നിലവില്‍ ബിജെപിയുടെ പര്‍വേശ് വര്‍മ്മയാണ് ഇവിടുത്തെ എംപി. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ സെവാഗ് ക്ഷണം നിരസിക്കുകയായിരുന്നു. സെവാഗിന് രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

ഇതിന് മുന്നെ ഹരിയാനയിലെ റോത്തക്കില്‍ നിന്നും സെവാഗ് മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സെവാഗ് തന്നെ ഇത് നിഷേധിച്ച് രംഗത്തെത്തുകയായിരുന്നു. സമാനമായ അഭ്യൂഹം 2014 ലും പ്രചരിച്ചിരുന്നു. എന്നാല്‍ അന്നും ഇന്നും തനിക്ക് താല്‍പര്യമില്ലെന്ന് സെവാഗ് വ്യക്തമാക്കുകയായിരുന്നു.

Read Also: നന്ദി, ലാലേട്ടാ… എന്ന് വീരേന്ദര്‍ സെവാഗും

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ബിജെപിയുടെ ഡല്‍ഹി തലവന്‍ മനോജ് തിവാരിയും കേന്ദ്ര മന്ത്രി രാജ് വര്‍ധന്‍ സിങ് റാത്തോഡും സെവാഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെയാണ് അഭ്യൂഹം ശക്തമായത്. അതേസമയം, ഗംഭീര്‍ ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അദ്ദേഹം ഇത് സംബന്ധിച്ച് പ്രതികരണമൊന്നും നടത്തിയിട്ടില്ല.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Virender sehwag denies bjp offer to contest in loksabha

Next Story
‘ആരാ ഈ ടോം?’; വടക്കനെ അറിയില്ലെന്ന് ചെന്നിത്തലRamesh Chennithala, Congress, Tom Vadakkan
The moderation of comments is automated and not cleared manually by malayalam.indianexpress.com