കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ എസ്എന്‍ഡിപി ഭാരവാഹികള്‍ രാജിവയ്ക്കണമെന്ന നിലപാടില്‍ അയവ് വരുത്തി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യോഗം ഭാരവാഹികള്‍ മത്സരിക്കരുതെന്ന് വ്യക്തിപരമായ അഭിപ്രായമാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തുഷാര്‍ അച്ചടക്കമുള്ള സംഘടനാ നേതാവാണെന്നും ചെയ്യേണ്ട കാര്യങ്ങള്‍ സമയത്ത് അദ്ദേഹം ചെയ്യുമെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.

Read More: ബിഡിജെഎസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും

യോഗം ഭാരവാഹികള്‍ മുന്‍പ് മത്സരിച്ചപ്പോള്‍ ദയനീയമായി പരാജയപ്പെട്ടു. അതുകൊണ്ടാണ് ഭാരവാഹികള്‍ മത്സരിക്കരുതെന്ന് പറഞ്ഞത്. അത് വ്യക്തിപരമായ അഭിപ്രായമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കും. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ വോട്ട് ബിജെപിക്ക് ലഭിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കൊല്ലത്ത് എത്തിയ തുഷാര്‍ അച്ഛൻ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. വീട്ടിലെത്തിയായിരുന്നു തുഷാര്‍ അച്ഛനെ കണ്ടത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായി അച്ഛന്റെ അനുഗ്രഹം വാങ്ങാനെത്തിയതാണ് തുഷാര്‍. തൃശൂരില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും സ്ഥാനാര്‍ഥിയാകാന്‍ താല്‍പര്യമില്ലായിരുന്നു എന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.