ന്യൂഡല്‍ഹി: അനിശ്ചിതത്വം വയനാട്ടില്‍ മാത്രമല്ല വടകരയിലുമുണ്ട്. സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത് കോണ്‍ഗ്രസ് നേതാക്കളെ നിരാശരാക്കുന്നു. വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍ തന്നെയാണെന്ന് പറയുമ്പോഴും ഔദ്യോഗിക പ്രഖ്യാപനം നടത്താത്തതാണ് അനിശ്ചിതത്വത്തിന് കാരണം. മുരളീധരന്‍ പ്രചാരണ പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു. സ്ഥാനാര്‍ഥിയെ മാറ്റില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പ് പറയുന്നു.

Read More: ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇന്ന് മുതല്‍ നാമനിര്‍ദേശ പത്രിക നല്‍കാം

കേരളത്തില്‍ വയനാടും വടകരയുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ളത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ സാധ്യതയുള്ളതിനാലാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, എഐസിസി അനുകൂലമായി പ്രതികരിച്ചിട്ടില്ല. സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തത് പ്രചാരണത്തിന് തിരിച്ചടിയാകുമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്. വയനാട്ടില്‍ സ്ഥാനാര്‍ഥി ആരെന്ന് പ്രഖ്യാപിക്കാത്തതിനാല്‍ പ്രചാരണ പരിപാടികളൊന്നും കാര്യമായി നടക്കുന്നില്ല. എന്നാല്‍, എല്‍ഡിഎഫും എന്‍ഡിഎയും പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകുകയാണ്.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.