Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

അബദ്ധത്തില്‍ ബിജെപിക്ക് വോട്ട് ചെയ്തു; ബിഎസ്പി പ്രവര്‍ത്തകന്‍ വിരല്‍ മുറിച്ചു കളഞ്ഞു

ബിഎസ്പിക്ക് വോട്ട് ചെയ്യാന്‍ പോയ പവന്‍ കുമാര്‍(25) എന്ന ദളിത് യുവാവ് അറിയാതെ ബിജെപിയുടെ നേരെയുള്ള ബട്ടനില്‍ വിരല്‍ അമര്‍ത്തുകയായിരുന്നു.

Kuttanad by elections, കുട്ടനാട് ഉപതിരഞ്ഞെടുപ്പ്, Chavara by elections, ചവറ ഉപതിരഞ്ഞെടുപ്പ്, kerala high court, ഹൈക്കോടതി, election commission, തിരഞ്ഞെടുപ്പ് കമ്മിഷൻ, pinarayi vijayan, പിണറായി വിജയൻ, ldf, എൽഡിഎഫ്, udf, യുഡിഎഫ്, indian express malayalam, ഇന്ത്യൻ എക്‌സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം

ലക്‌നൗ: ലോക് സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ അബദ്ധത്തില്‍ ബിജെപിക്ക് വോട്ട് ചെയ്ത ബിഎസ്പി പ്രവര്‍ത്തകന്‍ സ്വന്തം കൈവിരല്‍ മുറിച്ചു കളഞ്ഞു. പവന്‍ കുമാര്‍ എന്നയാളാണ് സ്വന്തം കൈവിരല്‍ മുറിച്ചു കളഞ്ഞത്.

ബിഎസ്പിക്ക് വോട്ട് ചെയ്യാന്‍ പോയ പവന്‍ കുമാര്‍(25) എന്ന ദളിത് യുവാവ് അറിയാതെ ബിജെപിയുടെ നേരെയുള്ള ബട്ടനില്‍ വിരല്‍ അമര്‍ത്തുകയായിരുന്നു. തനിക്കു പറ്റിയ അബദ്ധം സഹിക്കാന്‍ കഴിയാതെയാള് പവന്‍ കുമാര്‍ ഇത് ചെയ്തത്.

Read More: യുപിയില്‍ തരംഗം സൃഷ്ടിക്കാന്‍ സാധിക്കാത്ത രാഹുല്‍ എങ്ങനെ കേരളത്തില്‍ തരംഗമുണ്ടാക്കും: എം.എ.ബേബി

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷറിലെ അബ്ദുല്ലപൂര്‍ ഹുല്‍സാപൂര്‍ ഗ്രാമത്തിലാണ് പവന്‍ കുമാര്‍ താമസിക്കുന്നത്.

എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥി യോഗേഷ് ശര്‍മ്മയ്ക്ക് വോട്ട് ചെയ്യാനാണ് പവന്‍ കുമാര്‍ പോളിങ് ബൂത്തില്‍ എത്തിയത്. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥി ഭോല സിങിനാണ് വോട്ട് ചെയ്തത്. ഗ്രാമത്തിലെ പോളിങ് ബൂത്തിലായിരുന്നു വോട്ട്.

സംഭവം നടന്ന് ഉടന്‍ തന്നെ പവന്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കു ശേഷം ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യം പവന്‍ കുമാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Up bsp supporter votes for bjp by mistake chops off his finger

Next Story
കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി പാർട്ടി വിട്ടുPriyanka Chaturvedi, ie malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com