തൊടുപുഴ: ഉടുമ്പൻചോല മണ്ഡലത്തിൽ എം.എം.മണി വിജയിച്ചു. മണ്ഡലത്തിൽ വമ്പിച്ച ഭൂരിപക്ഷത്തിലാണ് മണിയുടെ വിജയം. യുഡിഎഫ് സ്ഥാനാർഥി ഇ.എം.അഗസ്തിയാണ് രണ്ടാം സ്ഥാനത്ത്. രാജകുമാരി,രാജാക്കാട് ,സേനാപതി ,ശാന്തൻപാറ, ഉടുമ്പൻചോല പഞ്ചായത്തുകളിൽ വ്യക്തമായ ലീഡാണ് എം.എം.മണി നേടിയത്.
നാളെ തല മൊട്ടയടിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി ഇ.എം.ആഗസ്തി. തല കുനിച്ച് ജനവിധി മാനിക്കുന്നു. പറഞ്ഞ വാക്ക് പാലിക്കും. സ്ഥലവും സമയവും പിന്നീട് അറിയിക്കുമെന്നും ആഗസ്തി പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പിൽ പരാജയം സമ്മതിച്ച ആഗസ്തി തല മൊട്ടയടിക്കുമെന്ന തീരുമാനത്തിൽനിന്നും പിന്മാറണമെന്ന് എം.എം.മണി ആവശ്യപ്പെട്ടു. തുർഭരണം വരുമെന്ന എൽഡിഎഫിന്റെ പ്രവചനം ശരിയാണെന്ന് തെളിഞ്ഞു. സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾക്കുളള അംഗീകാരമാണിതെന്നും മണി പറഞ്ഞു.
Read More: Kerala Election Results 2021 Live Updates: ആദ്യ വിജയം മന്ത്രി ടിപി രാമകൃഷ്ണന്, ഭൂരിപക്ഷം 5,033
ഇടുക്കി ജില്ലയിൽ വാശിയേറിയ മത്സരം നടന്ന മണ്ഡലങ്ങളിൽ ഒന്നാണ് ഉടുമ്പൻചോല. ഉടുമ്പന്‍ചോല. കരുണാപുരം, നെടുങ്കണ്ടം, പാമ്പടുംപാറ, രാജാക്കാട്, രാജകുമാരി, സേനാപതി, ശാന്തന്‍പാറ, വണ്ടന്‍മേട്, ഇരട്ടയാര്‍ തുടങ്ങി പത്ത് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് ഉടുമ്പന്‍ചോല മണ്ഡലം. എല്ലാ പഞ്ചായത്തുകളിലും എൽഡിഎഫാണ് ഭരിക്കുന്നത്.
ഇടുക്കി ജില്ലയില്‍ മൂന്നിടങ്ങളില്‍ എല്‍ഡിഎഫും രണ്ടിടങ്ങളില്‍ യുഡിഎഫിനുമാണ് ലീഡ്. ദേവികുളത്ത് എല്‍ഡിഎഫിന്റെ എ.രാജ മുന്നിലാണ്. തൊടുപുഴയില്‍ യുഡിഎഫിന്റെ പി.ജെ.ജോസഫിനാണ് ലീഡ്. ഇടുക്കിയില്‍ എല്‍ഡിഎഫിന്റെ റോഷി അഗസ്റ്റിൻ മുന്നിലാണ്. പീരുമേട്ടില്‍ യുഡിഎഫിന്റെ സിറിയക് തോമസ് മുന്നിട്ടു നിൽക്കുന്നു.