scorecardresearch
Latest News

രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ടി.ടി.വി.ദിനകരന്‍

ചെന്നൈ സെന്‍ട്രല്‍ മണ്ഡലത്തില്‍ സഖ്യ കക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കാണ് സീറ്റ്

രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ടി.ടി.വി.ദിനകരന്‍

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാമത്തെയും അവസാനത്തെയും സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ടി.ടി.വി.ദിനകരന്‍. സംസ്ഥാനത്തെ 39 സീറ്റുകളില്‍ 38 ഇടത്തും ടി.ടി.വി.ദിനകരന്റെ പാര്‍ട്ടിയായ അമ്മ മക്കള്‍ മുന്നേറ്റ കഴകം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. ചെന്നൈ സെന്‍ട്രല്‍ മണ്ഡലത്തില്‍ സഖ്യ കക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കാണ് സീറ്റ് നല്‍കിയിരിക്കുന്നത്.

Read More: രാഹുല്‍ ഗാന്ധിയോട് 1 ലക്ഷം വോട്ടിന് തോറ്റ സ്മൃതി ഇറാനി വീണ്ടും ഏറ്റുമുട്ടുന്നു

പതിനാലു സ്ഥാനാര്‍ഥികളടങ്ങുന്ന രണ്ടാമത്തെയും അവസാനത്തെയും സ്ഥാനാര്‍ഥി പട്ടികയാണ് അമ്മ മക്കള്‍ മുന്നേറ്റ കഴകം (എഎംഎംകെ) ഇന്ന് പുറത്തിറക്കിയത്. അണ്ണാ ഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട മൂന്ന് അയോഗ്യരായ എംഎല്‍എമാര്‍ അടങ്ങുന്നതാണ് രണ്ടാമത്തെ സ്ഥാനാര്‍ഥി പട്ടിക. 24 പേരടങ്ങുന്ന ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പാര്‍ട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന 18 അസംബ്ലി മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികയും ദിനകരന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ദിനകരനെ പിന്തുണച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗവർണറെ കണ്ട 18 എംഎല്‍എമാരെ സ്പീക്കർ അയോഗ്യരാക്കിയിരുന്നു. അയോഗ്യരാക്കിയ എംഎൽഎമാരുടെ മണ്ഡലത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക.

ഡിഎംകെയുമായി സഖ്യത്തിലാണ് കോൺഗ്രസ് തമിഴ്നാട്ടിൽ മത്സരിക്കുന്നത്. അണ്ണാ ഡിഎംകെ സഖ്യത്തിലാണ് ബിജെപി തമിഴ്നാട് പിടിക്കാൻ പോരാട്ടം നടത്തുന്നത്.

Stay updated with the latest news headlines and all the latest Election news download Indian Express Malayalam App.

Web Title: Ttv dhinakaran ammk tamilnadu lok sabha election

Best of Express