Latest News

‘ഭാരമായി തുടരാനാകില്ല’; ത്രിപുരയില്‍ ബിജെപി ഉപാധ്യക്ഷന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ബിജെപിയില്‍ ജനാധിപത്യമില്ലെന്നും സുബല്‍ ഭൗമിക്

,2019 lok sabha elections, 2019 ലോകസഭാ തിരഞ്ഞെടുപ്പ്, decision 2019, tripura,ത്രിപുര, bjp,ബിജെപി, congress, കോണ്‍ഗ്രസ്, ഐഇ മലയാളം

അഗര്‍ത്തല: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്ക് കനത്ത തിരിച്ചടി. ത്രിപുരയിലെ ബിജെപി ഉപാധ്യക്ഷന്‍ സുബല്‍ ഭൗമിക് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപിക്ക് താനൊരു ഭാരമായിരുന്നുവെന്നാണ് അദ്ദേഹം പാര്‍ട്ടി വിട്ടതിനെ കുറിച്ച് പ്രതികരിച്ചത്. ഇദ്ദേഹത്തോടൊപ്പം മുന്‍ മന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ദാസ്, സിപിഎം നേതാവ് ദേവശിഷ് സെന്‍, ബിജെപി കിസാന്‍ മോര്‍ച്ച ഉപാധ്യക്ഷന്‍ പ്രോംതോഷ് ദേബ്‌നാഥ് എന്നിവരും കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് എത്താനിരിക്കെയാണ് സംഭവം.

യഥാര്‍ത്ഥ ഘര്‍വാപ്പസിയെന്നായിരുന്നു ബിജെപി നേതാവിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ കുറിച്ച് കോണ്‍ഗ്രസ് ത്രിപുര അധ്യക്ഷന്‍ പ്രദ്യോത് കിഷോര്‍ മാണിക്യയുടെ പ്രതികരണം. ബിജെപിയെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി അധ്യക്ഷന്‍ ബിപ്ലവ് കുമാറിനാണ് സുബല്‍ രാജിക്കത്ത് നല്‍കിയത്. ഒഴിവാക്കാനാകാത്ത സാഹചര്യത്തിലാണ് രാജിയെന്നാണ് സുബല്‍ രാജിക്കത്തില്‍ പറയുന്നത്.

”ഞാന്‍ പാര്‍ട്ടിയുടെ അധ്യക്ഷന്‍ ആവുന്നതിനെതിരെ ബിജെപിക്കുള്ളിലെ ചിലര്‍ രംഗത്തെത്തി. ബിജെപി-ഐപിഎഫ്ടി സര്‍ക്കാരിനെ അത് ദുര്‍ബലപ്പെടുത്തുമെന്ന് പറഞ്ഞു. മറ്റു ചിലര്‍ ഞാന്‍ ലോക്സഭയിലേക്ക് മത്സരിക്കുന്നതിനേയും എതിര്‍ത്തു. എനിക്കൊരു ഭാരമായി തുടരേണ്ട. ഞാന്‍ കോണ്‍ഗ്രസില്‍ ചേരുകയാണ്” സുബല്‍ പറഞ്ഞു.

ബിജെപിയില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യമില്ലെന്നും അയോഗ്യരായ നേതാക്കളുടെ സര്‍ക്കസായി പാര്‍ട്ടി മാറിയെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പില്‍ തനിക്ക് കോണ്‍ഗ്രസ് സീറ്റ് വാഗ്‌ദാനം ചെയ്തിട്ടുണ്ടോയെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Tripura bjp vice president joins congress

Next Story
പി.ജയരാജനാണ് എതിരാളിയെന്ന് മാധ്യമപ്രവര്‍ത്തകന്‍; എതിരാളി ആരാണെന്ന് നോക്കാറില്ലെന്ന് മുരളീധരന്‍K Muraleedharan, കെ മുരളീധരന്‍, Pinarayi Vijayan, പിണറായി വിജയന്‍, Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019, CPM, സിപിഎം, Congress, കോണ്‍ഗ്രസ്, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express