ടിക്കറ്റിൽ മോദിയുടെ ചിത്രം; റെയിൽവേ, വ്യോമയാന മന്ത്രാലയങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

റെയിൽവേ ടിക്കറ്റിലും എയർ ഇന്ത്യയുടെ ബോഡിങ് പാസിലും മോദിയുടെ ചിത്രം ഉപയോഗിക്കുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത്. റെയിൽവേ മന്ത്രാലയത്തോടും വ്യോമയാന മന്ത്രാലയത്തോടും തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടു. മാർച്ച് 10ന് തിരഞ്ഞെടുപ്പ് ചട്ടം നിലവിൽ വന്നതിന് ശേഷവും മോദിയുടെ ചിത്രം ഇത്തരത്തിൽ ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപ്പെടൽ. Read More

‘ഒരു ചായക്കടക്കാരനെ മറ്റ് ചായക്കടക്കാരുടെ വേദന മനസിലാക്കാന്‍ സാധിക്കൂ’: നരേന്ദ്ര മോദി

രാജ്യത്തിന്റെ പുരോഗതിയിലും വളര്‍ച്ചയിലും താല്‍പര്യമില്ലാത്തവരാണ് പ്രതിപക്ഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് പ്രതിപക്ഷത്തിനെതിരെ മോദി വിമര്‍ശനമുന്നയിച്ചത്. ഒരു ചായക്കടക്കാരനെ മാത്രമേ മറ്റ് ചായക്കടക്കാരുടെ വേദന മനസിലാക്കാന്‍ സാധിക്കൂ എന്നും മോദി പറഞ്ഞു. Read More

‘വടകരയില്‍ കെ.മുരളീധരന്‍ ജയിക്കില്ല’: കുമ്മനം രാജശേഖരന്‍

വടകര ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍ ജയിക്കില്ലെന്ന് ബിജെപി നേതാവും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ കുമ്മനം രാജശേഖരന്‍. വടകരയില്‍ കെ.മുരളീധരന്‍ ജയിക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ ‘നേതാവ് ലൈവില്‍’ എന്ന തിരഞ്ഞെടുപ്പ് പരിപാടിയില്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. Read More

രാഹുല്‍ മത്സരിക്കുമോ ഇല്ലയോ? തീരുമാനം ഉടനെന്ന് കെ.സി.വേണുഗോപാല്‍

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമോ ഇല്ലയോ എന്നറിയാന്‍ കേരളം കാത്തു നില്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. ഈ സാഹചര്യത്തില്‍ തീരുമാനം എടുക്കാന്‍ ഇനിയും വൈകില്ലെന്നും തീരുമാനം ഉടനെ തന്നെയുണ്ടാകുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചു. Read More

രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ മത്സരിച്ചേക്കും; ആദ്യമായി പ്രതികരിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ

ദക്ഷിണേന്ത്യയിൽ നിന്ന് മത്സരിക്കാനുള്ള ആവശ്യം ന്യായമാണെന്നും ഉടൻ തീരുമാനം ഉണ്ടാകുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദേശീയ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. Read More

‘വന്നാലും വന്നില്ലേലും വേഗം പറയണം’; വയനാട്ടില്‍ അതൃപ്തി രേഖപ്പെടുത്തി മുസ്‌ലിം ലീഗ്

ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ മത്സരിക്കാന്‍ എത്തുമോ എന്ന് രാഹുല്‍ ഗാന്ധി നാളെ പറഞ്ഞേക്കും. നാളെ അദ്ദേഹം കര്‍ണാടകയില്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്. ഇതിന് മുന്നോടിയായി അദ്ദേഹം അന്തിമ തീരുമാനം വ്യക്തമാക്കുമെന്നാണ് വിവരം. Read More

‘ജനാധിപത്യത്തിലെ താരം ഞാനല്ല, ജനങ്ങൾ;’ വോട്ടർമാരെ കൈയ്യിലെടുത്ത് ഊർമിള

മുംബൈ നോർത്ത് മണ്ഡലത്തിൽനിന്നും ബോളിവുഡ് താരം ഊർമിള മതോന്ദ്കർ മത്സരിക്കുമെന്ന് വെളളിയാഴ്ചയാണ് കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബിജെപിയുടെ സിറ്റിങ് എംപി ഗോപാൽ ഷെട്ടിയാണ് ഊർമിളയുടെ എതിരാളി. ഏപ്രിൽ 29 നണ് ഇവിടുത്തെ തിരഞ്ഞെടുപ്പ്. Read More

Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.