തിരുവനന്തപുരം: ശബരിമല വിഷയം പരാമര്‍ശിച്ച് പ്രചാരണം നടത്തിയ തൃശൂരിലെ എന്‍ഡിഎ സ്ഥാനാർഥി സുരേഷ് ഗോപി ചട്ടലംഘനം നടത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പെരുമാറ്റചട്ടത്തെ കുറിച്ച് സുരേഷ് ഗോപി കലക്ടറെ പഠിപ്പിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. കലക്ടര്‍ക്കെതിരെ പറഞ്ഞത് കുറ്റകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘ശബരിമല വിഷയത്തെ കുറിച്ച് സംസാരിക്കാം. പക്ഷെ ദൈവത്തിന്റെ പേര് ഉപയോഗിച്ച് വോട്ട് തേടരുത്. ഈ ഘട്ടത്തില്‍ ഞാന്‍ ഇടപെടേണ്ട കാര്യമില്ല. കലക്ടര്‍ നല്ല രീതിയില്‍ ബോധ്യപ്പെടുത്തിയാണ് നോട്ടീസ് അയച്ചത്. കലക്ടറെ പെരുമാറ്റ ചട്ടം എന്താണെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പഠിപ്പിക്കേണ്ട,’ ടിക്കാറാം മീണ പറഞ്ഞു.

Read: ഇഷ്ട ദൈവത്തിന്റെ പേര് പറയാന്‍ കഴിയാത്തത് ഗതികേടാണ്: കലക്ടറുടെ നോട്ടീസിനെ കുറിച്ച് സുരേഷ് ഗോപി

അ​യ്യ​പ്പ​ന്‍റെ പേ​രി​ൽ വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച​തി​ന് എ​ൻ​ഡിഎ സ്ഥാ​നാ​ർ​ഥി സു​രേ​ഷ്ഗോ​പി​ക്ക് നോ​ട്ടീ​സ് അ​യ​ച്ച സം​ഭ​വ​ത്തി​ലെ ബി​ജെ​പി വി​മ​ർ​ശ​ന​ങ്ങ​ളെ വകവയ്ക്കുന്നില്ലെന്നാണ് തൃ​ശൂ​ർ ജി​ല്ലാ​ ക​ലക്ട​ർ ടി.​വി.​അ​നു​പ​മ പറഞ്ഞത്. ത​ന്‍റെ ജോ​ലി മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും ഇ​തി​ൽ പ്ര​തി​ക​രി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും ക​ലക്ട​ർ പ​റ​ഞ്ഞു. നേ​ര​ത്തെ, ക​ല​ക്ട​റു​ടെ ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച് ബി​ജെ​പി നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ക​ലക്ട​റു​ടേ​ത് വി​വ​ര​മി​ല്ലാ​യ്മ എ​ന്നാ​യി​രു​ന്നു ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ വി​മ​ർ​ശ​നം.

തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിന് മറുപടി നൽകും. ഇഷ്ട ദേവന്റെ പേര് പറയാൻ കഴിയാത്തത് ഭക്തന്റെ ഗതികേടാണെന്നും സുരേഷ് ഗോപി തൃശൂരിൽ പറഞ്ഞു. തൃശൂരില്‍ ശബരിമലയെ പരാമര്‍ശിച്ച് സുരേഷ് ഗോപി നടത്തിയ പ്രസംഗം വിവാദമായിരുന്നു.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.