/indian-express-malayalam/media/media_files/uploads/2019/03/tikaram-meena.jpg)
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനിടെ കളളവോട്ട് നടന്നെന്ന് സ്ഥിരീകരിച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കണ്ണൂരില്‍ പിലാത്തറ 19ാം നമ്പര്‍ ബൂത്തില്‍ കളളവോട്ട് നടന്നതായി ടിക്കാറാം മീണ അറിയിച്ചു. സുമയ്യ, സലീന, പദ്മിനി എന്നിവര്‍ രണ്ട് തവണ വോട്ട് ചെയ്തു. ഓപ്പണ്‍ വോട്ടാണ് ചെയ്തതെന്ന സിപിഎം വാദവും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ തളളി. കളളവോട്ട് ചെയ്തവര്‍ക്കെതിരെ കേസെടുക്കാനും വരണാധികാരിയോട് അദ്ദേഹം നിര്‍ദേശിച്ചു. ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കലക്ടര്‍ അന്വേഷണം നടത്തണം.
കളളവോട്ടിന് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തോ എന്നാണ് അന്വേഷിക്കുന്നത്. പിലാത്തറ ബൂത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്വേഷണം. കള്ളവോട്ട് ചെയ്തതു സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നൽകാൻ നടപടി ആരംഭിച്ചതായും ടിക്കാറാം മീണ അറിയിച്ചു. കണ്ണൂരിൽ നിന്ന് പ്രാഥമിക റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. കാസർകോട്ടു നിന്നുള്ള റിപ്പോർട്ടും ഉടൻ പ്രതീക്ഷിക്കുന്നു. കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാൽ ഇന്ത്യൻ ശിക്ഷാ നിയമവും ജനപ്രാതിനിധ്യ നിയമവും അനുസരിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കള്ളവോട്ടു ചെയ്തുവെന്ന വാർത്തകളെ കമ്മീഷൻ ഗൗരവത്തോടെയാണ് കാണുന്നത്. ഈ വിധത്തിൽ വിഷയത്തെ അന്വേഷിച്ച് വസ്തുനിഷ്ഠമായ റിപ്പോർട്ട് നൽകാനാണ് ജില്ലാ കലക്ടർമാരോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.