Latest News
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതി വിധി ഇന്ന്
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

വയനാട്ടില്‍ തുഷാര്‍ തന്നെ; തൃശൂരില്‍ സ്ഥാനാര്‍ഥി മാറും

അമിത് ഷായാണ് തുഷാർ വയനാട്ടിൽ സ്ഥാനാർഥിയാകുമെന്ന കാര്യം പ്രഖ്യാപിച്ചത്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ഥിയാകും. ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ട്വിറ്ററിലൂടെയാണ് പ്രഖ്യാപനം. ഊര്‍ജസ്വലനായ യുവ നേതാവാണ് തുഷാര്‍ എന്ന് അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. എന്‍ഡിഎ മുന്നണി കേരളത്തിലെ രാഷ്ട്രീയ ശക്തിയായി വളരുമെന്നും അമിത് ഷാ ട്വിറ്ററില്‍ കൂട്ടിച്ചേര്‍ത്തു.

വയനാട്ടില്‍ വിജയപ്രതീക്ഷയുണ്ടെന്നും രാഹുല്‍ ഗാന്ധിക്കെതിരെ മികച്ച മത്സരം കാഴ്ചവയ്ക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം പ്രതികരിച്ചു.

തുഷാര്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുന്ന സാഹചര്യത്തില്‍ തൃശൂരില്‍ പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തണം. ബിഡിജെഎസില്‍ നിന്ന് തൃശൂര്‍ സീറ്റ് ബിജെപി ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്ഥാനാര്‍ഥി ആരായിരിക്കുമെന്ന് അമിത് ഷാ പ്രഖ്യാപിക്കും. ഇന്ന് വൈകീട്ടോ നാളെയോ സ്ഥാനാര്‍ഥി പ്രഖ്യാപനം നടക്കും. ബി.ഗോപാലകൃഷ്ണന്‍, എം.ടി.രമേശ്, ടോം വടക്കന്‍ തുടങ്ങിയവരുടെ പേരുകളാണ് ബിജെപി പരിഗണിക്കുന്നത്.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Thushar vellappalli candidate wayanadu seat opposite rahul gandhi lok sabha election

Next Story
കുമാരസ്വാമിയുടെ മകനും സുമലതയും നേര്‍ക്കുനേര്‍; മാണ്ഡ്യയില്‍ പോരാട്ടം കനക്കുംLok sabha elections, ലോക്സഭാ തിരഞ്ഞെടുപ്പ്, winning celebritie, ജയിച്ച താരങ്ങള്‍, India election results 2019, losing celebrities, തോറ്റ താരങ്ങള്‍, Lok Sabha Election 2019, celebrities, Cinema stars, സിനിമാ താരങ്ങള്‍ Sports stars, സ്പോര്‍ട് താരങ്ങള്‍ BJP, ബിജെപി, Congress,കോണ്‍ഗ്രസ് Samajwadi Party, സമാജ്വാദി പാര്‍ട്ടി, Suresh Gopi, സുരേഷ് ഗോപി, Innocent, ഇന്നസെന്റ്, Gautam Gambhir, ഗൗതം ഗംഭീര്‍, Smriti Irani, സ്മൃതി ഇറാനി, Hema Malini, ഹേമ മാലിനി, sumalatha, സുമലത, Urmila Mandotkar. ഊര്‍മ്മിള മണ്ഡോദ്കര്‍, Prakash Raj, പ്രകാശ് രാജ്, 2019 lok sabha result
The moderation of comments is automated and not cleared manually by malayalam.indianexpress.com