scorecardresearch

വയനാട്ടില്‍ തുഷാര്‍ തന്നെ; തൃശൂരില്‍ സ്ഥാനാര്‍ഥി മാറും

അമിത് ഷായാണ് തുഷാർ വയനാട്ടിൽ സ്ഥാനാർഥിയാകുമെന്ന കാര്യം പ്രഖ്യാപിച്ചത്

അമിത് ഷായാണ് തുഷാർ വയനാട്ടിൽ സ്ഥാനാർഥിയാകുമെന്ന കാര്യം പ്രഖ്യാപിച്ചത്

author-image
WebDesk
New Update
യൂസഫലി ഇടപെട്ടു; തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ഥിയാകും. ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ട്വിറ്ററിലൂടെയാണ് പ്രഖ്യാപനം. ഊര്‍ജസ്വലനായ യുവ നേതാവാണ് തുഷാര്‍ എന്ന് അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. എന്‍ഡിഎ മുന്നണി കേരളത്തിലെ രാഷ്ട്രീയ ശക്തിയായി വളരുമെന്നും അമിത് ഷാ ട്വിറ്ററില്‍ കൂട്ടിച്ചേര്‍ത്തു.

Advertisment

വയനാട്ടില്‍ വിജയപ്രതീക്ഷയുണ്ടെന്നും രാഹുല്‍ ഗാന്ധിക്കെതിരെ മികച്ച മത്സരം കാഴ്ചവയ്ക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം പ്രതികരിച്ചു.

തുഷാര്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുന്ന സാഹചര്യത്തില്‍ തൃശൂരില്‍ പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തണം. ബിഡിജെഎസില്‍ നിന്ന് തൃശൂര്‍ സീറ്റ് ബിജെപി ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്ഥാനാര്‍ഥി ആരായിരിക്കുമെന്ന് അമിത് ഷാ പ്രഖ്യാപിക്കും. ഇന്ന് വൈകീട്ടോ നാളെയോ സ്ഥാനാര്‍ഥി പ്രഖ്യാപനം നടക്കും. ബി.ഗോപാലകൃഷ്ണന്‍, എം.ടി.രമേശ്, ടോം വടക്കന്‍ തുടങ്ങിയവരുടെ പേരുകളാണ് ബിജെപി പരിഗണിക്കുന്നത്.

Bdjs Lok Sabha Election 2019 Nda

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: