scorecardresearch

'പത്മനാഭനും' തുണച്ചില്ല; തിരുവനന്തപുരത്ത് ബിജെപിക്ക് തടയിട്ട് എൽഡിഎഫ്, കോർപറേഷനിൽ ഭരണത്തുടർച്ച

'പത്മനാഭന്റെ മണ്ണ് തങ്ങൾ ഭരിക്കും' എന്നായിരുന്നു തിരുവനന്തപുരത്ത് ബിജെപിയുടെ അവകാശവാദം. 60 സീറ്റ് എന്തായാലും നേടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തിരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞിരുന്നു

'പത്മനാഭന്റെ മണ്ണ് തങ്ങൾ ഭരിക്കും' എന്നായിരുന്നു തിരുവനന്തപുരത്ത് ബിജെപിയുടെ അവകാശവാദം. 60 സീറ്റ് എന്തായാലും നേടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തിരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞിരുന്നു

author-image
WebDesk
New Update
thiruvananthapuram corporation office, തിരുവനന്തപുരം കോര്‍പറേഷന്‍ ഓഫീസ്‌

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ ബിജെപിയുടെ ശക്തമായ തേരോട്ടത്തിനു തടയിട്ട് എൽഡിഎഫ്. രാജ്യശ്രദ്ധ നേടിയ മത്സരത്തിൽ എൽഡിഎഫ് മികച്ച വിജയം സ്വന്തമാക്കി. 52 സീറ്റുകളിലാണ് എൽഡിഎഫ് വിജയിച്ചത്. 35 സീറ്റുകൾ നേടി ബിജെപി രണ്ടാം സ്ഥാനത്ത്. 11 സീറ്റുകള്‍ നഷ്‌ടമായ യുഡിഎഫിന് ഇത്തവണ നേടാൻ സാധിച്ചത് ആകെ പത്ത് സീറ്റുകൾ മാത്രം. മൂന്ന് സ്വതന്ത്ര സ്ഥാനാർഥികളും ജയിച്ചു.

Advertisment

ബിജെപി ഏറെ പ്രതീക്ഷ പുലർത്തിയ കോർപറേഷനാണ് തിരുവനന്തപുരം. പേരൂർക്കട ഡിവിഷനിൽ നിന്ന് ജയിച്ച് എൽഡിഎഫ് സ്ഥാനാർഥി ജമീല ശ്രീധർ മേയർ ആകും.

'പത്മനാഭന്റെ മണ്ണ് തങ്ങൾ ഭരിക്കും' എന്നായിരുന്നു തിരുവനന്തപുരത്ത് ബിജെപിയുടെ അവകാശവാദം. 60 സീറ്റ് എന്തായാലും നേടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തിരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞിരുന്നു.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ 20 ഇടത്ത് എൽഡിഎഫ് വിജയിച്ചപ്പോൾ ആറിടത്ത് യുഡിഎഫ് വിജയിച്ചു. ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ പോലും ബിജെപിക്ക് ജയിക്കാൻ സാധിച്ചില്ല.

Advertisment

ജില്ലയിൽ 52 ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫിന് ജയം. യുഡിഎഫ് 17 സീറ്റുകളിൽ ജയിച്ചു. എൻഡിഎ പിടിച്ചത് നാല് സീറ്റുകൾ മാത്രം.

Kerala Local Bodies Election 2020

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: