തിരുവനന്തപുരം: കേരളത്തില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് മുന്നണികള്‍ തമ്മിലുള്ള പതിവ് പോരാട്ടമായിരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനം, ക്ഷേമം, മതേതരത്വം എന്നിവയ്ക്കായി നിലകൊള്ളുന്നവരും അതിനെ എതിര്‍ക്കാന്‍ ഏത് പരിധിവരെ പോകുന്നവരും തമ്മിലുള്ള പോരാട്ടമായിരിക്കും ഇത്തവണത്തേത്. പക്ഷേ, കേരളത്തിലെ ജനങ്ങള്‍ ഒരേ ശബ്ദത്തില്‍ ഉറപ്പാണ് എല്‍ഡിഎഫെന്ന് പറയുന്നുവെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Read More: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കു പങ്കുള്ളതായി സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയെന്ന് കസ്റ്റംസ്

എല്‍ഡിഎഫിന്റെ വികസനത്തിന് വിരാമമിടാന്‍ ബിജെപി കേന്ദ്ര ഏജന്‍സികളെ അഴിച്ചുവിടുകയാണ്. കോണ്‍ഗ്രസ് അവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. അവരുടെ നേതാക്കള്‍ കിഫ്ബിക്കെതിരെ കോടതിയില്‍ ഹാജരായി. ഇത്തരം കേരള വിരുദ്ധ ഘടകങ്ങള്‍ക്ക് ജനങ്ങള്‍ വഴങ്ങുകയില്ലെന്നും പിണറായി ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, കിഫ്ബി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പാര്‍ട്ടിക്കാരല്ലെന്ന് കെ.സുരേന്ദ്രന്‍ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഉദ്യോഗസ്ഥയെ ചോദ്യം ചെയ്തിട്ട് മാസങ്ങളായി. ഭീഷണിപ്പെടുത്തിയെന്ന് അന്ന് പറഞ്ഞില്ല. തെറ്റ് ചെയ്തെന്ന മനഃസാക്ഷിക്കുത്താണ് ബഹളം വയ്ക്കാന്‍ കാരണമെന്നും സുരേന്ദ്രൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook