scorecardresearch

Tamil Nadu Assembly By Election 2019: ലോകസഭ പിടിച്ച് ഡിഎംകെ, അസംബ്ലിയില്‍ ആധിപത്യമുറപ്പിച്ച് എഐഎഡിഎംകെ

Tamil Nadu Assembly By Election 2019: ലോകസഭാ തെരഞ്ഞെടുപ്പില്‍ വലിയ പരാജയത്തിലേക്ക് കൂപ്പുകുത്തുമ്പോഴും ( പുതുച്ചേരിയിലെ ഒരു സീറ്റ്‌ ഉള്‍പ്പടെ 39 സീറ്റില്‍ 36ലും ഡി എം കെ മുന്നേറ്റം) അസംബ്ലി ഉപതെരെഞ്ഞെടുപ്പില്‍ 22 സീറ്റുകളില്‍ 11 എണ്ണം നേടി ഭരണകക്ഷിയായ എഐഎഡിഎംകെ അവരുടെ മുഖം രക്ഷിച്ചെടുത്തു.

Tamil Nadu Assembly By Election 2019: ലോകസഭാ തെരഞ്ഞെടുപ്പില്‍ വലിയ പരാജയത്തിലേക്ക് കൂപ്പുകുത്തുമ്പോഴും ( പുതുച്ചേരിയിലെ ഒരു സീറ്റ്‌ ഉള്‍പ്പടെ 39 സീറ്റില്‍ 36ലും ഡി എം കെ മുന്നേറ്റം) അസംബ്ലി ഉപതെരെഞ്ഞെടുപ്പില്‍ 22 സീറ്റുകളില്‍ 11 എണ്ണം നേടി ഭരണകക്ഷിയായ എഐഎഡിഎംകെ അവരുടെ മുഖം രക്ഷിച്ചെടുത്തു.

author-image
Arun Janardhanan
New Update
tamil nadu election result, tn election result, tamil nadu by election result, election result, election results, live election result, tn bypolls result, tamil nadu election live

Tamil Nadu ByElection Results

Tamil Nadu Assembly By Election 2019: ലോകസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഒരു മദ്ധ്യാഹ്നം കടക്കുമ്പോള്‍, തമിഴ്നാട്ടില്‍ ഡി എം കെ (Dravida Munnetra Kazhgam/DMK) മുന്നേറുന്നതാണ് കാണാന്‍ കഴിയുന്നത്‌. ലോകസഭാ തെരഞ്ഞെടുപ്പില്‍ വലിയ പരാജയത്തിലേക്ക് കൂപ്പുകുത്തുമ്പോഴും ( പുതുച്ചേരിയിലെ ഒരു സീറ്റ്‌ ഉള്‍പ്പടെ 39 സീറ്റില്‍ 36ലും ഡി എം കെ മുന്നേറ്റം) അസംബ്ലി ഉപതെരെഞ്ഞെടുപ്പില്‍ 22 സീറ്റുകളില്‍ 11 എണ്ണം നേടി ഭരണകക്ഷിയായ എഐഎഡിഎംകെ (All India Anna Dravida Munnetra Kazhgam/AIADMK) അവരുടെ മുഖം രക്ഷിച്ചെടുത്തു.

Advertisment

ടിടിവി ദിനകരന്‍ നയിക്കുന്ന 'അമ്മ മക്കള്‍ മുന്നേട്ര കഴക'ത്തിന് വോട്ടെണ്ണല്‍ തുടങ്ങി അഞ്ചു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 'ലീഡ്' ഉണ്ടായിരുന്നുവെങ്കിലും, പിന്നീടു അത് മോശമായത് സൂചിപ്പിക്കുന്നത് എഐഎഡിഎംകെയുടെ മേല്‍കോയ്മ തന്നെയാണ്. എഐഎഡിഎംകെയുടെ തന്നെ ആറു എംഎല്‍എമയുടെ കൂടെ പിന്തുണ സര്‍ക്കാരിന് ലഭിച്ചേക്കും, അതില്‍ ദിനകരനെ പിന്തുണയ്ക്കുന്ന മൂന്നു പേരും, മറ്റു മൂന്നു പേര് ഫെന്‍സ് സിറ്റെര്‍സുമാണ് (ഇരുവശത്തും ചായാതെ വേലിയില്‍ ഇരിക്കുന്നവര്‍). എഐഎഡിഎംകെയുടെ ചിഹ്നമായ രണ്ടിലയില്‍ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥികളാണിവര്‍.

tamil nadu election result, tn election result, tamil nadu by election result, election result, election results, live election result, tn bypolls result, tamil nadu election live ടി ടി വി ദിനകരന്‍

ഇരുനൂറ്റിമുപ്പത്തിനാല് അംഗങ്ങളുള്ള തമിഴ്നാട് നിയമസഭയിൽ, ഭരണകകഷിയായ എഐഎഡിഎംകെയ്ക്ക് 113 എംഎൽഎമാരുണ്ട്. ഇതില്‍ സ്പീക്കർ, ദിനകരനെ പിന്തുണയ്ക്കുന്ന മൂന്ന് എംഎൽഎമാർ, മൂന്ന് സ്വതന്ത്ര എംഎൽഎമാർ എന്നിവരും പെടും . തൊണ്ണൂറ്റിയെട്ട് എംഎൽഎമാർ അടങ്ങുന്നതാണ് പ്രതിപക്ഷം - ഇതില്‍ 97 പേര്‍ ഡിഎംകെ സഖ്യത്തിലുള്ളവരും ഒരാള്‍ സ്വതന്ത്രനുമാണ്.

tamil nadu election result, tn election result, tamil nadu by election result, election result, election results, live election result, tn bypolls result, tamil nadu election live

എഐഎഡിഎംകെ സഖ്യത്തിലുള്ള ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വരികയും, സംസ്ഥാന സർക്കാരിന്റെ സ്ഥിരത വർധിക്കുകയും ചെയ്തതോടെ, നേരത്തേ ദിനകരന് പിന്തുണ പ്രഖ്യാപിച്ചിരുന്ന മൂന്ന് എംഎല്‍എമാര്‍ക്ക് അത് തുടരാന്‍ പ്രേരണയുണ്ടാകില്ല. ഇതേ കാര്യം തന്നെ എഐഎഡിഎംകെയുടെ മൂന്ന് സ്വതന്ത്ര എംഎൽഎമാർക്കും ബാധകമാകും. സർക്കാരിന്റെ സ്ഥിരത എഐഎഡിഎംകെയ്ക്ക് കൂടുതൽ പിന്തുണ നേടി കൊടുക്കുമെന്ന് രണ്ട് പക്ഷത്തുമുള്ള നേതാക്കള്‍ അഭിപ്രായപ്പെടുന്നു.

Advertisment

ഈ സാഹചര്യത്തിൽ, സർക്കാരിനെ നിലനിർത്താൻ എഐഎഡിഎംകെയ്ക്ക് ഇനി ആറ് എംഎൽഎമാരെക്കൂടെ മതിയാകും. നിലവിലെ ട്രെന്‍ഡിന്റെ അടിസ്ഥാനത്തിൽ, ഇപ്പോൾ ഭരിക്കുന്ന സർക്കാരിന് ഉപതെരെഞ്ഞെടുപ്പില്‍ എട്ടിൽ കുറയാതെ സീറ്റുകൾ ലഭിക്കുമെന്ന് ഡിഎംകെയിലെയും എഐഎഡിഎംകെയിലെയും അനവധി 'സോർസുകള്‍' വ്യക്തമാക്കുന്നു.

Follow Tamil Nadu Lok Sabha, bypoll election results LIVE UPDATES Here

By Election Tamil Nadu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: