ന്യൂഡല്‍ഹി: ടെലികോം എഞ്ചിനീയര്‍ ജോലി ഉപേക്ഷിച്ച് യൂബര്‍ ഡ്രൈവറായി. പിന്നീട് സ്വിഗിയുടെ ഡെലിവറി എക്‌സിക്യൂട്ടീവായി. ഇപ്പോള്‍ ഇതാ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ ജെന്നിഫര്‍ ജെ.റസല്‍. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ബാംഗ്ലൂര്‍ സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്നാണ് ജെന്നിഫര്‍ സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.

 

ബാംഗളൂരില്‍ ടെലികോം എഞ്ചിനീയറായി ജോലി ചെയ്യുന്നതിനിടെയാണ് 38 കാരനായ ജെന്നിഫര്‍ യൂബര്‍ ഡ്രൈവറാകുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയുന്നതിനും മനസിലാക്കുന്നതിനും വേണ്ടിയാണ് ടെലികോം എഞ്ചിനീയര്‍ ജോലി ഉപേക്ഷിച്ച് ജെന്നിഫര്‍ യൂബര്‍ ഡ്രൈവറായത്. പിന്നീട്, യൂബര്‍ ജോലി ഉപേക്ഷിച്ച് സ്വിഗി ഡെലിവറി എക്‌സിക്യൂട്ടീവ് ആയി.

സ്വിഗി ഡെലിവറി എക്‌സിക്യൂട്ടീവ് ആയതോടെ സിറ്റിയെ കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ സാധിച്ചതായി ജെന്നിഫര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. യൂബര്‍ ഡ്രൈവറായി ജോലി ചെയ്തിരുന്നപ്പോള്‍ കാറിലെ ഏസി ഓണ്‍ചെയ്ത് ജോലി ചെയ്യുകയായിരുന്നു പതിവ്. പക്ഷേ, സ്വിഗിയില്‍ ഡെലിവറി എക്‌സിക്യൂട്ടീവ് ആയതോടെ സിറ്റിയിലെ പ്രശ്‌നങ്ങളെ കുറിച്ച് കൂടുതല്‍ ബോധ്യപ്പെടാന്‍ തുടങ്ങി. സിറ്റിയിലെ ട്രാഫിക് പ്രശ്‌നങ്ങള്‍, പാര്‍ക്കിംഗ് ബുദ്ധിമുട്ടുകള്‍, മലിനീകരണം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ഇരുചക്ര വാഹനത്തില്‍ ജോലി ചെയ്യാന്‍ തുടങ്ങിയതോടെ വ്യക്തമാകാന്‍ തുടങ്ങി. സിറ്റിയുടെ യഥാര്‍ത്ഥ മുഖം അപ്പോഴാണ് തിരിച്ചറിഞ്ഞതെന്ന് ജെന്നിഫര്‍ പറയുന്നു. ഈ അനുഭവത്തില്‍ നിന്നാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജെന്നിഫര്‍ തയ്യാറെടുക്കുന്നത്.

മണ്ഡലത്തിലെ വോട്ടർമാരോട് ജെന്നിഫർ പറയുന്നത് ഇതാണ്: ഒരു പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാതെ ഏറ്റവും മികച്ച സ്ഥാനാർത്ഥിയെ വോട്ട് ചെയ്ത് എം. പി ആക്കുക. പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കപ്പെടുന്ന കർത്തവ്യം ജയിച്ചുവരുന്ന 543 എം.പിമാരുടേതാണ്.

Read in English: Meet Jenifar Russel, a Swiggy delivery executive contesting Lok Sabha elections from Bangalore Central

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.