തൃശൂര്‍: കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കുമെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. തൃശൂര്‍ – എറണാകുളം യാത്രാദുരിതത്തിന് പരിഹാരമായി കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കേണ്ടതുണ്ടെന്ന് സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ: ”ദൂരത്തെ കീഴടക്കലാണ് യാത്ര. യാത്ര ചെയ്യാനുള്ള യുദ്ധം നമ്മുടെ നിത്യജീവിതത്തിലെ തലവേദനയായി ഇന്നും അവശേഷിക്കുന്നു. തൃശൂർ-എറണാകുളം യാത്രാദുരിതത്തിന് പരിഹാരമായി കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.”

ഏറെ വൈകിയാണ് സുരേഷ് ഗോപിയെ തൃശൂരിലെ സ്ഥാനാര്‍ഥിയായി ബിജെപി നേതൃത്വം തീരുമാനിച്ചത്. എന്നാല്‍, തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സുരേഷ് ഗോപി മറ്റ് സ്ഥാനാര്‍ഥികള്‍ക്കൊപ്പം എത്തി. ദിവസവും നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നത്. അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച സംഭവത്തില്‍ ജില്ലാ കലക്ടര്‍ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചിരുന്നു.

Read More: സെല്‍ഫിയെടുക്കാനെത്തിയ വിദ്യാര്‍ഥിയുടെ കൈ തട്ടിമാറ്റി; ക്ഷുഭിതനായി സുരേഷ് ഗോപി, വീഡിയോ

രാജാജി മാത്യു തോമസാണ് തൃശൂരിലെ എൽഡിഎഫ് സ്ഥാനാർഥി. യുഡിഎഫ് സ്ഥാനാർഥിയായി ടി.എൻ.പ്രതാപനാണ് മത്സരരംഗത്ത്. ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനാണ് തൃശൂരിൽ സാധ്യതയുള്ളത്. 2014 ൽ ബിജെപി ഒരു ലക്ഷത്തിലേറെ വോട്ടുകൾ തൃശൂരിൽ നേടിയിരുന്നു.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.