‘തലശേരിയില്‍ ഷംസീര്‍ തോല്‍ക്കണം, ഗുരുവായൂരില്‍ ലീഗ് ജയിക്കണം; സിപിഎമ്മിനെ തോൽപ്പിക്കണമെന്ന് സുരേഷ് ഗോപി

ആദ്യം നോട്ടയ്ക്ക് വോട്ട് ചെയ്യണം, അല്ലെങ്കില്‍ സിപിഎമ്മിനെ തോല്‍പ്പിക്കണമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്

suresh gopi

തൃശൂർ: തലശേരിയിലെ സിപിഎം സ്ഥാനാർഥിയായ എ.എൻ.ഷംസീർ ഒരു കാരണവശാലും ജയിക്കരുതെന്നും ഗുരുവായൂരിൽ യുഡിഎഫ്/ മുസ്‌ലിം ലീഗ് സ്ഥാനാർഥിയായ കെ.എൻ.എ.ഖാദർ ജയിക്കണമെന്നും തൃശൂരിലെ ബിജെപി സ്ഥാനാർഥിയും എംപിയും നടനുമായ സുരേഷ് ഗോപി. ന്യൂസ് 18 കേരളത്തിന്റെ ‘ഗ്രൗണ്ട് റിയാലിറ്റി’ എന്ന തിരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

എന്‍ഡിഎയ്ക്ക് സ്ഥാനാർഥിയില്ലാത്ത മണ്ഡലങ്ങളില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ആദ്യം നോട്ടയ്ക്ക് വോട്ട് ചെയ്യണം, അല്ലെങ്കില്‍ സിപിഎമ്മിനെ തോല്‍പ്പിക്കണമെന്നാണ് സുരേഷ് പറഞ്ഞത്. നോട്ടയ്ക്കല്ല ചെയ്യേണ്ടതെന്നാണ് അഭിപ്രായമെങ്കില്‍ കൃത്യമായി പറയാം, ഗുരുവായൂരില്‍ ലീഗിന്റെ കെ.എന്‍.എ.ഖാദര്‍ ജയിക്കണമെന്നാണ് ആഗ്രഹമെന്ന് സുരേഷ് ഗോപി പറഞ്ഞു. തലശേരിയില്‍ ഷംസീര്‍ തോല്‍ക്കണമെന്നാണ് തന്റെ നിലപാടെന്നും സുരേഷ് ഗോപി പറഞ്ഞു.

Read More: ഈ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം തുടങ്ങിയത് ബിജെപി അല്ല: സുരേഷ് ഗോപി

നാമനിർദേശ പത്രിക തള്ളിയതിനെ തുടർന്ന് ഗുരുവായൂരില്‍ സ്ഥാനാർഥിയാകാന്‍ കഴിയാതിരുന്ന നിവേദിത സുബ്രഹ്മണ്യന് പോകേണ്ട വോട്ടുകളത്രയും നോട്ടയ്ക്കാണ് നല്‍കേണ്ടതെന്നും അതൊരു ശിക്ഷയാണെന്നും സുരേഷ് ഗോപി പറഞ്ഞു. ”നിവേദിതയ്ക്ക് പോകേണ്ട അത്രയും വോട്ട് ഇന്ത്യയിലെ ചരിത്രം കുറിക്കുന്ന നോട്ട വോട്ടായി മാറണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നോട്ടയ്ക്കല്ല ചെയ്യേണ്ടതെങ്കില്‍ കെ.എൻ.എ.ഖാദര്‍ വിജയിക്കണമെന്ന് ഞാന്‍ പറയും. തലശേരിയില്‍ ഷംസീര്‍ ഒരു കാരണവശാലും വിജയിക്കരുത്.”

കേരളത്തില്‍ മൂന്നു സീറ്റുകളില്‍ എന്‍ഡിഎ ഉറപ്പായും വിജയിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രനും നേമത്ത് കുമ്മനം രാജശേഖരനും ഇ.ശ്രീധരനും വിജയിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

More Election News: കൂടുതൽ തിരഞ്ഞെടുപ്പ് വാർത്തകൾ വായിക്കാം

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Suresh gopi says udf should win in guruvayoor

Next Story
ബംഗാളിൽ 30ൽ 26 സീറ്റും കിട്ടുമെന്ന് അമിത് ഷാ: വലിയ രസഗുള കിട്ടുമെന്ന് മമതelection 2021, state assembly election 2021, west bengal election polling, election 2021 live, west bengal election 2021, assam election 2021, mamata banerjee, mamata banerjee election 2021, wb election news, mamata banerjee west bengal election, west bengal assembly election 2021 dates, tamil nadu election 2021 dates, kerala election 2021 dates, election news, പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ്, പശ്ചിമ ബംഗാൾ, തിരഞ്ഞെടുപ്പ്, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com