എന്തൊരു തോന്നിവാസമാണ് കാണിച്ചത്, ശബരിമല വൈകാരിക വിഷയം: സുരേഷ് ഗോപി

ശബരിമല ഒരു വികാര വിഷയമായി കാണുന്നവരിൽ ഹിന്ദുക്കൾ മാത്രമല്ല ഉള്ളതെന്നും സുരേഷ് ഗോപി

Kerala Assembly Election 2021, കേരള നിയമസഭ തിരഞ്ഞെടുപ്പ്, Suresh Gopi, സുരേഷ് ഗോപി, BJP, ബിജെപി, Thrissur, തൃശൂർ, iemalayalam, ഐഇ മലയാളം

തൃശൂർ: ശബരിമല തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമല്ല, വൈകാരിക വിഷയമാണെന്ന് സുരേഷ് ഗോപി. തൃശൂർ നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയാണ് സുരേഷ് ഗോപി. മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിച്ച സുരേഷ് ഗോപി ക്ഷേത്ര ദർശനം നടത്തി. “സുപ്രീം കോടതി വിധി ആയുധമാക്കി എന്ത് തോന്നിവാസമാണ് കാണിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം, ആ തോന്നിവാസികളെ ജനാധിപത്യ രീതിയില്‍ വകവരുത്തണം,” സുരേഷ് ഗോപി പറഞ്ഞു.

ശബരിമല വിശ്വാസികളുടെ വികാര വിഷയമാണ്, അതൊരു പ്രചാരണ വിഷയമല്ല. ശബരിമല ഒരു വികാര വിഷയമായി കാണുന്നവരിൽ ഹിന്ദുക്കൾ മാത്രമല്ല ഉള്ളത്. എല്ലാവർക്കും ഒരു ഭയപ്പാടുണ്ട്. വിവിധ ക്രിസ്‌തീയ സഭകളിലും ആ ഭയപ്പാട് കാണാമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

Read Also: മുംബൈയിലും പൂനെയിലും കോവിഡ് തീവ്രമാകുന്നു; കേസുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന

“ശബരിമലയെ സംബന്ധിച്ചും ആചാര സംരക്ഷണത്തെ സംബന്ധിച്ചും മറ്റെല്ലാ മതങ്ങളിലും എന്ത് വ്യവസ്ഥിതി ആണോ നിലനില്‍ക്കുന്നത് അതിലെ തുല്യത എല്ലാ മതവിഭാഗങ്ങള്‍ക്കും കൊണ്ടുവരും എന്നു പറഞ്ഞാല്‍ ആര്‍ക്കും അത് എതിര്‍ക്കാന്‍ സാധിക്കില്ല. എല്ലാവരും അനുഭവിക്കുന്ന സൗഖ്യം, സൗകര്യം അത് എല്ലാ മതവിഭാഗങ്ങള്‍ക്കും ഉണ്ടാവണം,” സുരേഷ് ഗോപി പറഞ്ഞു.

ഇത്തവണ ജനങ്ങൾ തനിക്ക് തൃശൂർ തരുമെന്ന് സുരേഷ് ഗോപി പറഞ്ഞു. വടക്കുംനാഥ ക്ഷേത്രത്തിലെത്തി ദർശനം നടത്തിയാണ് അദ്ദേഹം പ്രചാരണം ആരംഭിച്ചത്. മതമേലധ്യക്ഷന്മാരുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തും. വൈകീട്ട് നാലരയോടെ സുരേഷ് ഗോപിയുടെ റോഡ് ഷോ നടക്കും.

അപ്രതീക്ഷിതമായാണ് തൃശൂരിൽ സുരേഷ് ഗോപി സ്ഥാനാർഥിയായത്. വ്യക്തിപരമായി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സുരേഷ് ഗോപിക്ക് താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ, ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ സുരേഷ് ഗോപി തൃശൂരിൽ മത്സരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സരിച്ച സുരേഷ് ഗോപി നല്ല രീതിയിൽ വോട്ട് നേടിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപിക്ക് മികച്ച പിന്തുണ ലഭിക്കുമെന്നാണ് കേന്ദ്ര നേതാക്കൾ അടക്കം വിലയിരുത്തുന്നത്.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Suresh gopi sabarimala thrissur bjp candidature

Next Story
മിനിമം വരുമാനം ഉറപ്പാക്കല്‍: ‘ഫോര്‍വേര്‍ഡ്’ കളിച്ച് രാഹുല്‍ ഗാന്ധിNarendra Modi, നരേന്ദ്ര മോദി, Chowkidar, ചൗക്കിദാര്‍, BJP, ബിജെപി, അമിത് ഷാ, Amith Sha, iemalayalam, ഐ ഇ മലയാളം, today news, ഇന്നത്തെ വാർത്ത news india, latest news, breaking news, ബ്രേക്കിങ്ങ് ന്യൂസ്, india news live, india news today, national news, ദേശീയ വാർത്ത, national news today, national news headlines, പ്രധാന വാർത്തകൾ, latest national news, വാർത്തകൾ, national news india, വാർത്ത ന്യൂസ്, today national news, breaking news india, union government, central government, state government,
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express