scorecardresearch

'വന്നത് ലാലിന്റെ അനുഗ്രഹം വാങ്ങാൻ': സുരേഷ് ഗോപി

നാളെ വോട്ട് ചെയ്യുമോ എന്ന ചോദ്യത്തിന് അതിപ്പോൾ പറയാനാവില്ലെന്നും സസ്പെൻസിൽ ഇരിക്കട്ടെയെന്നുമായിരുന്നു മോഹൻലാലിന്റെ പ്രതികരണം

നാളെ വോട്ട് ചെയ്യുമോ എന്ന ചോദ്യത്തിന് അതിപ്പോൾ പറയാനാവില്ലെന്നും സസ്പെൻസിൽ ഇരിക്കട്ടെയെന്നുമായിരുന്നു മോഹൻലാലിന്റെ പ്രതികരണം

author-image
WebDesk
New Update
Mohanlal, Suresh Gopi, മോഹൻലാൽ, സുരേഷ് ഗോപി

കൊച്ചി: തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി നടൻ മോഹൻലാലിനെ കാണാനെത്തി. കൊച്ചിയിലെ മോഹൻലാലിന്റെ വീട്ടിലാണ് സുരേഷ് ഗോപിയെത്തിയത്. തികച്ചും സൗഹൃദ സന്ദർശനമായിരുന്നുവെന്നാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചത്.

Advertisment

publive-image ചിത്രം നിതിൻ ആർ.കെ.

''എന്റെ സിനിമാ ജീവിതം തുടങ്ങുന്ന സമയത്ത് സൂപ്പർതാരങ്ങളായ മോഹൻലാലും മമ്മൂട്ടിയും എന്നെ കൂടെ കൊണ്ടുനടന്നിട്ടുണ്ട്. രാജാവിന്റെ മകൻ സിനിമ മുതൽ ഇങ്ങോട്ട് ലാലുമായി വളരെ അടുത്ത ബന്ധമുണ്ട്. ലാൽ എന്റെ വീട്ടിൽ വരുമായിരുന്നു. ഞാനും ലാലിന്റെ വീട്ടിൽ പലതവണ പോയിട്ടുണ്ട്. ലാലിന്റെ അമ്മ വിളമ്പിയ ഭക്ഷണം ഒരുപാട് കഴിച്ചിട്ടുണ്ട്. എന്റെ ജീവിതത്തിൽ സംഭവിക്കുന്ന നല്ലൊരു കാര്യത്തിന് ലാലിന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങണമെന്ന് തോന്നി. അതിനാണ് വന്നത്. ഇതിൽ രാഷ്ട്രീയമില്ല,'' സുരേഷ് ഗോപി പറഞ്ഞു.

Read: ‘എന്തൊരു വൃത്തികേടാണിത്!’; ബിജു മേനോന്‍ വിഷയത്തില്‍ ക്ഷുഭിതനായി സുരേഷ് ഗോപി

Advertisment

സുരേഷ് ഗോപി തന്റെ വളരെ അടുത്ത സുഹൃത്താണെന്നും എല്ലാവിധ ആശംസകൾ നേരുന്നുവെന്നും മോഹൻലാൽ പ്രതികരിച്ചു. നാളെ വോട്ട് ചെയ്യുമോ എന്ന ചോദ്യത്തിന് അതിപ്പോൾ പറയാനാവില്ലെന്നും സസ്പെൻസിൽ ഇരിക്കട്ടെയെന്നുമായിരുന്നു മോഹൻലാലിന്റെ പ്രതികരണം. മോഹൻലാലിന്റെ മണ്ഡലം തിരുവനന്തപുരമാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളം നാളെയാണ് ജനവിധിയെഴുതുക. 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് നാളെ രാവിലെ 7 മുൽ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചിരുന്നു. ഇന്നു നിശബ്ദ പ്രചാരണത്തിന്റെ ദിനമാണ്.

Suresh Gopi Mohanlal Lok Sabha Election 2019

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: