/indian-express-malayalam/media/media_files/uploads/2021/03/Suresh-Gopi.jpg)
തൃശൂർ: ഈ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം തുടങ്ങിയത് ബിജെപി അല്ലെന്ന് തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും സിനിമാതാരവുമായ സുരേഷ് ഗോപി. ശബരിമലയുമായി ബന്ധപ്പെട്ട വിഷയം മറ്റുള്ളവരാണ് ഉയർത്തിയത്. ഈ വിഷയം മാത്രം തങ്ങളോട് ചോദിക്കണമെന്ന നിലയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ തുടങ്ങിവച്ച വിദ്യ ആണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ട്വെന്റി ഫോർ ന്യൂസിനോടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
“ഇയാൾക്ക് ഇത് മാത്രമേ പറയാനുള്ളോ എന്ന് പറയരുത്. അത് ശക്തമാണ്. അത് വൈകാരിക വിഷയമാണ്. ഇത് സർക്കാരിൻ്റെ ഒരു അജണ്ടയാണ്. ഞങ്ങളെക്കൊണ്ട് മറ്റ് വിഷയങ്ങളൊന്നും സംസാരിപ്പിക്കരുത്, ശബരിമലയേ സംസാരിപ്പിക്കാവൂ എന്ന് പറഞ്ഞിട്ട് ദേവസ്വം മന്ത്രി തുടങ്ങിവച്ച വിദ്യ ആണിത്. ബിജെപിയല്ല ശബരിമല എടുത്തുകാട്ടുന്നത്. നിങ്ങൾക്ക് തെറ്റി. സുരേന്ദ്രൻ സാറല്ലേ തുടങ്ങിവച്ചത്? മുൻപ് ശബരിമലയെപ്പറ്റി മിണ്ടരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞിരുന്നു. ഇപ്പോൾ എന്താണ് പറയാത്തത്?,” സുരേഷ് ഗോപി പറഞ്ഞു.
ശബരിമല തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമല്ല, വൈകാരിക വിഷയമാണെന്ന് സുരേഷ് ഗോപി കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. “സുപ്രീം കോടതി വിധി ആയുധമാക്കി എന്ത് തോന്നിവാസമാണ് കാണിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം, ആ തോന്നിവാസികളെ ജനാധിപത്യ രീതിയില്‍ വകവരുത്തണം,” എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
ശബരിമല വിശ്വാസികളുടെ വികാര വിഷയമാണ്, അതൊരു പ്രചാരണ വിഷയമല്ല. ശബരിമല ഒരു വികാര വിഷയമായി കാണുന്നവരിൽ ഹിന്ദുക്കൾ മാത്രമല്ല ഉള്ളത്. എല്ലാവർക്കും ഒരു ഭയപ്പാടുണ്ട്. വിവിധ ക്രിസ്‌തീയ സഭകളിലും ആ ഭയപ്പാട് കാണാമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
“ശബരിമലയെ സംബന്ധിച്ചും ആചാര സംരക്ഷണത്തെ സംബന്ധിച്ചും മറ്റെല്ലാ മതങ്ങളിലും എന്ത് വ്യവസ്ഥിതി ആണോ നിലനില്‍ക്കുന്നത് അതിലെ തുല്യത എല്ലാ മതവിഭാഗങ്ങള്‍ക്കും കൊണ്ടുവരും എന്നു പറഞ്ഞാല്‍ ആര്‍ക്കും അത് എതിര്‍ക്കാന്‍ സാധിക്കില്ല. എല്ലാവരും അനുഭവിക്കുന്ന സൗഖ്യം, സൗകര്യം അത് എല്ലാ മതവിഭാഗങ്ങള്‍ക്കും ഉണ്ടാവണം,” സുരേഷ് ഗോപി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.