ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ മുഴുവൻ വി വി പാറ്റ് രസീതുകൾ എണ്ണണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തളളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ പ്രത്യേക ബെഞ്ച് നേരത്തെ തീർപ്പ് കൽപ്പിച്ച വിഷയത്തിൽ ഇടപെടാൻ ആകില്ല എന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ അവധിക്കാല ബെഞ്ച് അറിയിച്ചു.

ചെന്നൈയിലെ സാങ്കേതിക വിദഗ്ദരുടെ സംഘടന നൽകിയ ഹർജിയാണ് അവധിക്കാല ബഞ്ച് തള്ളിയത്
ജനങ്ങൾ അവരുടെ സർക്കാരിനെ തെരഞ്ഞെടുക്കട്ടെ എന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ചീ​ഫ് ജ​സ്റ്റീ​സ് ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ൽ വി​ധി പ​റ​ഞ്ഞി​ട്ടു​ള്ള​താ​ന്നെും വീ​ണ്ടും ര​ണ്ടം​ഗ ബെ​ഞ്ചി​ലേ​ക്ക് ഹ​ർ​ജി​യു​മാ​യി വ​രു​ന്ന​ത് എ​ന്തി​നെ​ന്നു ചോ​ദി​ച്ചു​മാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്. ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ഉ​ത്ത​ര​വി​നെ മ​റി​ക​ട​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ത്ത​രം ഹ​ർ​ജി​ക​ൾ ശ​ല്യ​മാ​ണെ​ന്നും തു​ട​ർ​ച്ച​യാ​യി ഇ​ത്ത​രം ഹ​ർ​ജി​ക​ളു​മാ​യി എ​ത്തു​ന്ന​ത് പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വി​ധി​ച്ചു. നേ​ര​ത്തെ, 50 ശ​ത​മാ​നം വി​വി​പാ​റ്റ് ര​സീ​തു​ക​ൾ എ​ണ്ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ സ​മ​ർ​പ്പി​ച്ച പു​ന​പ​രി​ശോ​ധ​നാ ഹ​ർ​ജി സു​പ്രീം കോ​ട​തി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു. എന്നാൽ 25 ശതമാനമെങ്കിലും എണ്ണണമെന്ന് പ്രതിപക്ഷത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി ഇതും അംഗീകരിച്ചില്ല.

50 ശതമാനം വോട്ടു രസീതുകൾ എണ്ണുകയാണെങ്കിൽ ഫലപ്രഖ്യാപനത്തിന് ഒമ്പത് ദിവസമെങ്കിലും വേണ്ടിവരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാദിച്ചതിനെ തുടർന്നാണ് ഒരു മണ്ഡലത്തിലെ അഞ്ച് യന്ത്രങ്ങളുടെ രസീതുകള്‍ എണ്ണാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാല്‍ ഇത് പോരെന്നാണ് പുനഃപരിശോധന ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. വ്യാപകമായ ഇവിഎം ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നടപടി.

കോണ്‍ഗ്രസ്, സിപിഎം, ടിഡിപി, ബിഎസ്‌പി, എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള 21 പ്രതിപക്ഷ പാര്‍ട്ടികളാണ് ഹര്‍ജി സമർപ്പിച്ചത്. മൊത്തം വോട്ടിന്റെ രണ്ട് ശതമാനം മാത്രമാണ് 5 വിവി പാറ്റുകള്‍ എണ്ണുമ്പോള്‍ പരിശോധനാ വിധേയമാവുക. തിരഞ്ഞെടുപ്പ് സുതാര്യത ഉറപ്പാക്കാന്‍ അതുകൊണ്ടാകില്ല. അതിനാൽ 50ശതമാനം രസീതുകൾ എണ്ണിയേ മതിയാകൂ എന്നും പുനഃപരിശോധനാ ഹർജിയിൽ ആവര്‍ത്തിക്കുന്നു.

Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.