ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാനില്ലെന്ന് വ്യക്തമാക്കി ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്. സിറ്റിങ് സീറ്റായ ഇന്‍ഡോറിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ അതൃപ്തി പരസ്യമാക്കി സുമിത്ര മഹാജന് ബിജെപിക്ക് കത്തയച്ചു. ഇന്‍ഡോര്‍ സീറ്റിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും സ്ഥാനാര്‍ഥി പ്രഖ്യാപനം എത്രയും പെട്ടന്ന് നടക്കണമെന്നും സുമിത്ര മഹാജന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തന്നെ സ്ഥാനാര്‍ഥിയായി പരിഗണിക്കേണ്ട എന്ന ആവശ്യവും സുമിത്രയുടെ കത്തിലുണ്ട്.
Lok Sabha Speaker Sumitra Mahajan says she doesn’t want to contest the 2019 elections, appeals to party to name a candidate from Indore (file pic) pic.twitter.com/smnF7RKxg7
— ANI (@ANI) April 5, 2019
മേയ് 19 ന് അവസാന ഘട്ട പോളിങ്ങിലാണ് ഇന്‍ഡോറില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഇന്‍ഡോറില്‍ നിന്ന് എട്ട് തവണ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ് സുമിത്ര മഹാജന്. 2014 ല്‍ 4.66 ലക്ഷം വോട്ടിനാണ് സുമിത്ര ഈ സീറ്റില്‍ ജയിച്ചത്.
75 വയസ് കഴിഞ്ഞ നേതാക്കളെ ബിജെപി മത്സരരംഗത്ത് നിന്ന് ഒഴിവാക്കുന്ന സാഹചര്യത്തിലാണ് സുമിത്ര മഹാജന് സ്ഥാനാര്‍ഥിയാകാന്‍ ഇല്ലെന്ന് പാര്‍ട്ടിയെ അറിയിച്ചിരിക്കുന്നത്. ഈ മാസം സുമിത്ര മഹാജന് 76 വയസാകും. മുതിര്‍ന്ന നേതാക്കളായ മുരളി മനോഹര്‍ ജോഷി, എല്‍.കെ.അഡ്വാനി എന്നിവര്‍ക്കും ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങളൊന്നും വേണ്ട എന്നും മറ്റൊരു സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കണമെന്നുമാണ് സുമിത്ര മഹാജന് കത്തില്‍ വ്യക്തമാക്കുന്നത്.
നരേന്ദ്ര മോദിയുടെ ‘ചൗക്കിദാര്‍’ ക്യാംപയിനോട് സഹകരിക്കാത്ത മുതിര്‍ന്ന ബിജെപി നേതാക്കളില്‍ ഒരാളാണ് സുമിത്ര മഹാജന്.
Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook
.