Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

എം.കെ രാഘവനെതിരായ ആരോപണം; റിപ്പോര്‍ട്ട് തേടുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

സംഭവം ഗൗരവകരമാണെന്ന് ടീക്കാറാം മീണ

തിരുവനന്തപുരം: എം.കെ രാഘവനെതിരായ ആരോപണത്തില്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടീക്കാറാം മീണ. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവം ഗൗരവകരമാണെന്ന് ടീക്കാറാം മീണ പറഞ്ഞു.

എം.കെ. രാഘവനെതിരെ ‘ടി.വി 9 ഭാരതവർഷ’ എന്ന ഹിന്ദി ചാനലാണ് വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർഥിക്കെതിരെ ഗുരുതര ആരോപണം പുറത്ത് വന്നതോടെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ രംഗത്ത് വന്നു. തനിക്കെതിരായ ആരോപണങ്ങൾ തെളിയിച്ചാൽ സ്ഥാനാർഥിത്വം പിൻവലിച്ച് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കാമെന്ന് എം.കെ രാഘവന്‍ പ്രതികരിച്ചു.

രാഘവന്റെ ജനസ്വീകാര്യത നഷ്ടപ്പെടുത്തുകയാണ് ആരോപണത്തിന്റെ ലക്ഷ്യമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. രാഘവനെ അപകീര്‍ത്തിപ്പെടുത്താനുളള സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Sting operation video chief election commissioner to seek report

Next Story
രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും; പ്രിയങ്കയും അനുഗമിക്കും
The moderation of comments is automated and not cleared manually by malayalam.indianexpress.com