scorecardresearch

എം.കെ രാഘവനെതിരായ ആരോപണം; റിപ്പോര്‍ട്ട് തേടുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

സംഭവം ഗൗരവകരമാണെന്ന് ടീക്കാറാം മീണ

സംഭവം ഗൗരവകരമാണെന്ന് ടീക്കാറാം മീണ

author-image
WebDesk
New Update
കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ.രാഘവനെതിരെ കേസെടുക്കാന്‍ നിയമോപദേശം

തിരുവനന്തപുരം: എം.കെ രാഘവനെതിരായ ആരോപണത്തില്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടീക്കാറാം മീണ. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവം ഗൗരവകരമാണെന്ന് ടീക്കാറാം മീണ പറഞ്ഞു.

Advertisment

എം.കെ. രാഘവനെതിരെ 'ടി.വി 9 ഭാരതവർഷ' എന്ന ഹിന്ദി ചാനലാണ് വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർഥിക്കെതിരെ ഗുരുതര ആരോപണം പുറത്ത് വന്നതോടെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ രംഗത്ത് വന്നു. തനിക്കെതിരായ ആരോപണങ്ങൾ തെളിയിച്ചാൽ സ്ഥാനാർഥിത്വം പിൻവലിച്ച് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കാമെന്ന് എം.കെ രാഘവന്‍ പ്രതികരിച്ചു.

രാഘവന്റെ ജനസ്വീകാര്യത നഷ്ടപ്പെടുത്തുകയാണ് ആരോപണത്തിന്റെ ലക്ഷ്യമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. രാഘവനെ അപകീര്‍ത്തിപ്പെടുത്താനുളള സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Election Commission Udf Lok Sabha Election 2019 Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: